കേരളം

kerala

ETV Bharat / sitara

ദിയ മിർസയുടെ ജീവിതത്തിലേക്ക്  കുഞ്ഞതിഥി എത്തി

താൻ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന് ദിയ മിർസ അറിയിച്ചു. മാസം തികയാതെയായിരുന്നു പ്രസവം. കുഞ്ഞ് ഇപ്പോൾ നിയോനേറ്റൽ ഐസിയുവിൽ ആണ്.

dia mirza baby boy news  dia mirza bollywood news  dia mirza gave birth news  ദിയ മിർസ അമ്മ വാർത്ത  ദിയ മിർസ വൈഭവ് രേഖി വാർത്ത  ദിയ മിർസ ആൺകുഞ്ഞ് വാർത്ത  വൈഭവ് രേഖി വിവാഹം വാർത്ത
ദിയ മിർസ

By

Published : Jul 14, 2021, 6:58 PM IST

ബോളിവുഡ് സുന്ദരി ദിയ മിർസയുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തി. താൻ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതായി താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. മകന്‍റെ കുഞ്ഞുവിരലുകൾ പിടിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് നടി സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്.

ദിയ മിർസക്കും വൈഭവിനും ആശംസകളേകി ബോളിവുഡ് താരങ്ങൾ

അവ്യയാൻ ആസാദ് രേഖി എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നതെന്നും മാസം തികയാതെ ജനിച്ചതിനാൽ കുഞ്ഞ് ഇപ്പോൾ നിയോനേറ്റൽ ഐസിയുവിൽ ആണെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം ദിയ കുറിച്ചു. താരത്തിന്‍റെ സന്തോഷത്തിൽ പങ്കുചേർന്നുകൊണ്ട് കരീന കപൂർ, കരീഷ്‌മ കപൂർ, റിച്ച ഛദ്ദ, അനുഷ്‌ക ശർമ, താപ്‌സി പന്നു, സാമന്ത അക്കിനേനി, കൊൻകൊണ സെൻ, ആദിത്യ ഷെട്ടി, ബിപാഷ ബസു എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്‌തു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബോളിവുഡ് സുന്ദരി ദിയ മിർസയും കാമുകൻ വൈഭവ് രേഖിയും തമ്മിൽ വിവാഹിതരായത്. മുംബൈയിൽ വച്ചായിരുന്നു വിവാഹം.

താൻ അമ്മയാകുന്നുവെന്ന വാർത്ത ഏപ്രിൽ മാസം താരം ആരാധകരോട് അറിയിച്ചിരുന്നു. വിവാഹ നാളുകളിൽ ഗർഭിണിയായിരുന്നുവെന്നും വിവാഹത്തിന്‍റെ തയാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ദിയ തുറന്നു പറഞ്ഞിരുന്നു.

More Read: നടി ദിയ മിർസ വിവാഹിതയായി

നടിയുടെ രണ്ടാം വിവാഹമാണിത്. സാഹില്‍ സംഘയുമായുള്ള അഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതത്തിൽ നിന്നും 2019 ഓഗസ്റ്റിൽ നടി വേർപിരിഞ്ഞു. വൈഭവ് രേഖിയ്ക്ക് സുനൈന രേഖിയുമായുള്ള ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്.

ABOUT THE AUTHOR

...view details