മുംബൈ: ബോളിവുഡ് മുതിർന്ന താരം ധർമേന്ദ്ര കൊവിഡ് വാക്സിൻ സ്വീകരിച്ചു. കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി വാക്സിനേഷന് വിധേയനായെന്ന് ധർമേന്ദ്ര തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒപ്പം എല്ലാവരും കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്നും 85 വയസുകാരനായ താരം ട്വിറ്ററിൽ പറഞ്ഞു.
നടൻ ധർമേന്ദ്ര കൊവിഡ് വാക്സിൻ സ്വീകരിച്ചു - dharmendra hema malini corona news
കൊവിഡ് വാക്സിൻ സ്വീകരിച്ചെന്ന വാർത്തക്കൊപ്പം എല്ലാവരും വാക്സിനേഷൻ സ്വീകരിക്കണമെന്നും ധർമേന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു.
“ഇത് ഒരുവിധത്തിലും ഒരു പ്രദർശനമല്ല... പകരം നിങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നതിനായാണ്... സുഹൃത്തുക്കളേ, എല്ലാവരും സുരക്ഷിതരായി ഇരിക്കൂ," വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചുകൊണ്ട് ധർമേന്ദ്ര ട്വീറ്റ് ചെയ്‌തു. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ എല്ലാവരും മാസ്ക് ധരിക്കുന്നത് തുടരണമെന്നും സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും താരം ആവശ്യപ്പെട്ടു. ധർമേന്ദ്രയുടെ ഭാര്യയും നടിയും രാഷ്ട്രീയക്കാരിയുമായ ഹേമ മാലിനിയും കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
മോഹൻലാൽ, ജഗതി, ജയഭാരതി, കമൽ ഹാസൻ, ജീതേന്ദ്ര കുമാർ, പരേഷ് റാവൽ, നാഗാർജുന, അനുപം ഖേർ, സതീഷ് ഷാ, നീന ഗുപ്ത എന്നിവരും നേരത്തെ കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുള്ള സിനിമാപ്രമുഖർ. മാർച്ച് ഒന്ന് മുതലാണ് 60 വയസ്സിന് മുകളിലുള്ളവർക്കായുള്ള കൊവിഡ് വാക്സിനേഷൻ ആരംഭിച്ചത്.