ജെഎന്‍യുവില്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി ദീപിക പദുകോണ്‍ എത്തിയതിന് പിന്നാലെ താരത്തിന്‍റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നതടക്കമുള്ള ആഹ്വാനങ്ങളുമായി ബിജെപി അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ ദീപികയെ അണ്‍ഫോളോ ചെയ്യണമെന്നും ആഹ്വാനമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബഹിഷ്‌കരണ കാമ്പയിനുകളെല്ലാം വെറുതെയായിരിക്കുകയാണ്. ഹേറ്റ് കാമ്പയിന്‍ തുടങ്ങി ഒരു ദിവസം പിന്നിട്ടപ്പോഴേക്കും നാല്‍പ്പതിനായിരം ട്വിറ്റര്‍ ഫോളോവേഴ്‌സാണ് ദീപികക്ക് കൂടിയത്.
സോഷ്യല്‍മീഡിയയില്‍ ദീപികക്കെതിരെ അരങ്ങേറിയ ഹേറ്റ് കാമ്പയിനുകള്‍ നടിയുടെ ഇമേജും ജനപ്രീതിയും വര്‍ധിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഛപക് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിന്‍റെ പിറ്റേദിവസം തന്നെ ട്വിറ്ററില്‍ ദീപികയെ ഫോളോ ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ വമ്പന്‍ വര്‍ധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. നാല്‍പ്പതിനായിരം ഫോളോവേഴ്‌സിനെയാണ് ഒറ്റ ദിവസം കൊണ്ട് ദീപകക്ക് ലഭിച്ചത്.
ഹേറ്റ് കാമ്പയിൻ ബിജെപിക്ക് തിരിച്ചടിയായി; ദീപികയുടെ ഫോളോവേഴ്‌സ് ഇരട്ടിയായി - Deepika Padukone's Twitter
ഹേറ്റ് കാമ്പയിന്‍ തുടങ്ങി ഒരു ദിവസം പിന്നിട്ടപ്പോഴേക്കും നാല്‍പ്പതിനായിരം ട്വിറ്റര്‍ ഫോളോവേഴ്‌സാണ് ദീപികക്ക് കൂടിയത്.
ഹേറ്റ് കാമ്പയിനുകള്‍ ഏശിയില്ല; ദീപികയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഇരട്ടിയായി
ബഹിഷ്‌കരണ കാമ്പയിന് പുറമെ ദീപികയുടെതായി റിലീസിനൊരുങ്ങുന്ന ഛപാക് സിനിമയുടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്‌ത് ചിലര്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആ പ്രചരണവും പിന്നീട് പൊളിഞ്ഞു. സംഘപരിവാര്‍ അനുകൂല സംഘടനകളുടെ പ്രചരണത്തെ തള്ളി ദീപികക്ക് പിന്തുണയുമായി നിരവധി പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.