വ്യത്യസ്‌ത രീതിയിൽ ഹോളി ആശംസയറിയിച്ചാണ് ഈ വർഷം ദീപികയെത്തിയത്. "ഹാപ്പി ഹോളി" എന്ന് കുറിച്ചുകൊണ്ട് യേ ജവാനി ഹേ ദിവാനി ചിത്രത്തിലെ ഗാനത്തിനൊപ്പം ചുവട് വക്കുന്ന വീഡിയോയാണ് ദീപികാ പദുക്കോൺ പോസ്റ്റ് ചെയ്‌തത്. വെള്ള ടീഷർട്ടും നീല ജീൻസും ധരിച്ച് കൈയിൽ നിറങ്ങളുമായാണ് ദീപിക വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
'യേ ജവാനി ഹേ ദിവാനി' ഡാൻസിനൊപ്പം ഹോളി ആശംസയറിയിച്ച് ദീപികാ പദുക്കോൺ - ഹാപ്പി ഹോളി
വെള്ള ടീഷർട്ടും നീല ജീൻസും ധരിച്ച് കൈയിൽ നിറങ്ങളുമായി ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ദീപികാ പദുക്കോൺ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്.
ദീപികാ പദുക്കോൺ
ഇന്നത്തെ ആഘോഷങ്ങളെ കുറിച്ച് താരം മുമ്പേ വ്യക്തമാക്കിയിരുന്നു. വീട്ടിൽ ചെറിയ പൂജ സംഘടിപ്പിച്ചിട്ടുണ്ട്. പിന്നീട്, വീട്ടുകാർക്കൊപ്പം പങ്കുചേരും. വലിയ ആഘോഷങ്ങളൊന്നും ഇല്ല. വീട്ടുകാരോടൊപ്പം ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും ദീപിക പറഞ്ഞിരുന്നു. താൻ ഹോളി അധികം ആഘോഷിക്കാറില്ലെന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്.