ബോളിവുഡ് നടി ദീപിക പദുകോണിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ അച്ഛനും ബാഡ്മിന്‍റൺ താരവുമായ പ്രകാശ് പദുകോണിനും കൊവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് അദ്ദേഹത്തെ ബെംഗളൂരുവിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് ദീപികക്കും കൊവിഡ് ബാധ കണ്ടെത്തിയത്. നടിയുടെ അമ്മ ഉജ്ജലക്കും സഹോദരി അനിഷക്കും കൊവിഡ് പോസിറ്റീവായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രകാശ് പദുകോണിന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ദീപികയും കുടുംബാംഗങ്ങളും ഐസൊലേഷനിലായിരുന്നു. എന്നാൽ, അദ്ദേഹത്തിന്‍റെ പനി കുറയാത്തതിനാൽ കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടതായും രണ്ട് മൂന്ന് ദിവസത്തിനകം ആശുപത്രി വിടുമെന്നും പറയുന്നു. ദീപികയും കുടുംബാംഗങ്ങളും വീട്ടിൽ ക്വാറന്‍റൈനിൽ തുടരുകയാണ്.