Deepika Padukone on difficult covid 19 battle : രാജ്യം ഒമിക്രോണ്‍ ഭീതിയില്‍ നീങ്ങുമ്പോള്‍ തന്‍റെ കൊവിഡ് പോരാട്ടത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം ദീപിക പദുകോണ്‍. ആ സമയത്ത് തനിക്ക് തന്‍റെ ശാരീരിക അവസ്ഥയെ കുറിച്ച് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് താരം പറയുന്നത്.
കഴിഞ്ഞ വര്‍ഷം മെയിലാണ് ദീപികയ്‌ക്ക് കൊവിഡ് പിടിപ്പെട്ടത്. തന്‍റെ കൊവിഡ് അനുഭവങ്ങളെ കുറിച്ച് നടി ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. കൊവിഡ് തന്നെ എങ്ങനെ മാറ്റിമറിച്ചു എന്നതിനെക്കുറിച്ച് ദീപിക അടുത്തിടെയാണ് ഒരു മാധ്യമത്തോട് തുറന്നുപറഞ്ഞത്.
'കൊവിഡിന് ശേഷമുള്ള ജീവിതം എന്നെ മാറ്റിമറിച്ചു. കാരണം ശാരീരികമായി, പൂർണമായും എന്നെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു. എനിക്ക് നൽകിയ മരുന്ന്, സ്റ്റിറോയിഡുകൾ എന്നിവ കാരണമാണ് ഈ മാറ്റം ഉണ്ടായതെന്ന് കരുതുന്നു.