തെലങ്കാന:ബോളിവുഡ് താര സുന്ദരിക്ക് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറിനോട് ഭ്രാന്തമായ ഇഷ്‌ടം. 'ഗെഹ്രൈയാന്‍' ആണ് ദീപികയുടെ റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രം. ഫെബ്രുവരി 11ന് റിലീസ് ചെയ്‌ത 'ഗെഹ്രൈയാന്‍റെ' പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ചടങ്ങിലാണ് തന്‍റെ ഇഷ്‌ടത്തെ കുറിച്ചുള്ള താരത്തിന്‍റെ വെളിപ്പെടുത്തല്‍.
Deepika Padukone obsessed with Jr NTR: ഭാവിയില്‍ സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ ആഗ്രഹിക്കുന്ന നായകന്‍റെ പേര് ആരാഞ്ഞപ്പോഴാണ് ഇഷ്‌ടനായകനെ കുറിച്ചുള്ള ബോളിവുഡ് സുന്ദരിയുടെ വെളിപ്പെടുത്തല്‍. ജൂനിയര്‍ എന്‍ടിആറിനൊപ്പം സിനിമ ചെയ്യണമെന്നാണ് ദീപികയുടെ ആഗ്രഹം.
Deepika Padukone on Allu Arjun: ജൂനിയര്‍ എന്‍ടിആര്‍ ഒരു അതുല്യ നടനാണെന്നും താരം പറഞ്ഞു. നടനെന്ന നിലയില്‍ ജൂനിയര്‍ എന്‍ടിആറിനോട് ഭ്രാന്തമായ ഇഷ്‌ടമുണ്ടെന്നും ദീപിക പറഞ്ഞു. അതോടൊപ്പം അല്ലു അര്‍ജുനൊപ്പം അഭിനയിക്കാനും താല്‍പര്യമുണ്ടെന്ന് താരം വെളിപ്പെടുത്തി.