ലഹരി മരുന്ന് കേസ്; ദീപിക പദുകോണിന്‍റെ മാനേജര്‍ ഒളിവില്‍ - Deepika Padukone manager
കഴിഞ്ഞ മാസം 27ന് ഹാജരാവാന്‍ നിര്‍ദേശിച്ചാണ് എന്‍സിബി കരിഷ്‌മക്ക് സമന്‍സ് നല്‍കിയത്. അതിനുശേഷം കരിഷ്‌മയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍
മുംബൈ: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ എന്‍സിബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദീപിക പദുക്കോണിന്‍റെ മാനേജര്‍ കരിഷ്‌മ പ്രകാശ് ഒളിവില്‍. കഴിഞ്ഞ മാസം 27ന് ഹാജരാവാന്‍ നിര്‍ദേശിച്ചാണ് എന്‍സിബി കരിഷ്‌മക്ക് സമന്‍സ് നല്‍കിയത്. അതിനുശേഷം കരിഷ്‌മയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ ഒരു തവണ കരിഷ്‌മ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കഴിഞ്ഞ മാസം ചരസും സിബിഡി ഓയിലും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് കരിഷ്‌മക്ക് പുതിയ സമന്‍സ് എന്‍സിബി നല്‍കിയത്. നേരത്തെ നടിമാരായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറാഅലി ഖാന്‍ എന്നിവരെ കേസില്‍ എന്‍സിബി ചോദ്യം ചെയ്‌തിരുന്നു. ഇവരുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.