ബോളിവുഡ് സുന്ദരി ദീപിക പദുകോണ്‍ തന്‍റെ കുട്ടിക്കാലത്ത് താന്‍ അഭിനയിച്ച പരസ്യ ചിത്രത്തിന്‍റെ ഓര്‍മകള്‍ ലോക്ക് ഡൗണ്‍ കാലത്ത് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ബാല്യകാലത്ത് ഒരു പ്രിന്‍റ് മാധ്യമത്തിലെ പരസ്യത്തിനാണ് ദീപിക മോഡലായിരിക്കുന്നത്. ചെറുപ്പത്തിലെ തുടങ്ങിയെന്ന അടിക്കുറിപ്പാണ് ദീപിക ചിത്രത്തിന് നല്‍കിയിരിക്കുന്നത്. നിരവധി ആരാധകരാണ് കമന്‍റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അഭിനയത്തില്‍ ചെറുപ്പത്തിലെ കഴിവുതെളിയിച്ചുണ്ടെന്ന് വ്യക്തമാകുന്നുവെന്ന് ആരാധകര്‍ പറയുന്നു.
കുട്ടിക്കാലത്തെ 'മോഡലിങ്' ഓര്‍മകള്‍ പങ്കുവെച്ച് ദീപിക പദുകോണ്‍ - Deepika Padukone latest news
ബാല്യകാലത്ത് ഒരു പ്രിന്‍റ് മാധ്യമത്തിലെ പരസ്യത്തിനാണ് ദീപിക മോഡലായത്

കുട്ടിക്കാലത്തെ 'മോഡലിങ്' ഓര്‍മകള്‍ പങ്കുവെച്ച് ദീപിക പദുകോണ്‍
ചുരുങ്ങിയ കാലം കൊണ്ട് നിരവധി മികച്ച കഥാപാത്രങ്ങളാണ് ദീപികക്ക് ലഭിച്ചത്. ബോളിവുഡ് താരറാണിമാരുടെ ലിസ്റ്റില്‍ മുന്‍പന്തിയിലാണ് ദീപികയുടെ സ്ഥാനം. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍ക്കുട്ടിയുടെ കഥ പറഞ്ഞ ഛപാക്കാണ് ദീപികയുടെതായി അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം.