കേരളം

kerala

ETV Bharat / sitara

Deepika Padukone Birthday : പിറന്നാള്‍ നിറവില്‍ ദീപിക പദുകോണ്‍ ; ട്രെയ്‌ലര്‍ ലോഞ്ച്‌ ഒഴിവാക്കി - Gehraiyaan trailer launch cancel

Deepika Padukone birthday : ബോളിവുഡ്‌ താര സുന്ദരി ദീപിക പദുകോണിന് ഇന്ന് 36ാം പിറന്നാള്‍

Deepika Padukone birthday  ദീപിക പദുകോണിന് ഇന്ന് 36ാം പിറന്നാള്‍  പിറന്നാള്‍ നിറവില്‍ ദീപിക പദുകോണ്‍  'ഗെഹ്രൈയാനി'ലെ ട്രെയ്‌ലര്‍ ലോഞ്ച്‌ റദ്ദാക്കി  Gehraiyaan trailer launch cancel  Deepika in 83
Deepika Padukone birthday : പിറന്നാള്‍ നിറവില്‍ ദീപിക പദുകോണ്‍; ആഘോഷങ്ങള്‍ റദ്ദാക്കി

By

Published : Jan 5, 2022, 10:39 AM IST

Deepika Padukone birthday : ബോളിവുഡ്‌ താര സുന്ദരി ദീപിക പദുകോണിന് ഇന്ന് 36ാം പിറന്നാള്‍. ആരാധകരും സുഹൃത്തുക്കളും താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

Gehraiyaan trailer launch cancel : ഈ പിറന്നാള്‍ ദിനത്തില്‍ ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ 'ഗെഹ്രൈയാന്‍റെ' ട്രെയ്‌ലര്‍ ലോഞ്ച്‌ ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരുന്നു. മുംബൈയിലെ അലിബോഗില്‍ വച്ച്‌ വലിയ ആഘോഷ പരിപാടികളോടെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് കൊവിഡ്‌ കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ട്രെയ്‌ലര്‍ ലോഞ്ച്‌ ഒഴിവാക്കിയത്.

Also Read : Prithviraj postponed due to Omicron : ഒമിക്രോണ്‍ സാഹചര്യത്തില്‍ പൃഥ്വിരാജ്‌ റിലീസ് മാറ്റിവച്ചു

മുംബൈയില്‍ വരുന്നതിന് പകരം, ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങിനൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ ദീപിക മാല്‍ദീവ്‌സില്‍ പോയത്‌ കൊണ്ടാണ്‌ ട്രെയ്‌ലര്‍ ലോഞ്ച്‌ മുടങ്ങിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. അതേസമയം, 'ഗെഹ്രൈയാന്‍' സംവിധായകന്‍ ശകുന്‍ ബത്ര ഉള്‍പ്പെടെ ടീമിലുള്ളവര്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ട്രെയ്‌ലര്‍ ലോഞ്ച്‌ ഒഴിവാക്കിയതെന്നും വിവരമുണ്ട്.

ദീപികയെ കൂടാതെ ചിത്രത്തില്‍ അനന്യ പാണ്ഡ്യ, സിദ്ധന്ത്‌ ചതുര്‍വേദി, നസറുദ്ദീന്‍ ഷാ, രജത്‌ കപൂര്‍ എന്നിവവരും 'ഗെഹ്രൈയാനില്‍' പ്രധാന വേഷങ്ങളിലെത്തുന്നു.

Deepika in 83 : രണ്‍വീര്‍ സിങ്ങിനൊപ്പം എത്തിയ '83' ആയിരുന്നു താരത്തിന്‍റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന്‍റെ സഹനിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ദീപിക.

ABOUT THE AUTHOR

...view details