ദി ഇന്‍റേൺ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിൽ ദീപിക പദുകോണിനൊപ്പം അമിതാഭ് ബച്ചൻ മുഖ്യവേഷത്തിലെത്തും. മുമ്പ് ഋഷി കപൂറിനായി നിശ്ചയിച്ച കഥാപാത്രമാണ് ബിഗ് ബിയിലേക്ക് എത്തിയിരിക്കുന്നത്. ഋഷി കപൂറിന്‍റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ഈ റോളിലേക്ക് ഒരു മുതിർന്ന നടനെ തേടുകയായിരുന്നു ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ. ദി ഇന്‍റേൺ റീമേക്കിൽ അമിതാഭ് ബച്ചൻ ഭാഗമാകുമെന്ന വിവരം ദീപിക തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ദി ഇന്‍റേൺ റീമേക്കിൽ ഋഷി കപൂറിന് പകരം അമിതാഭ് ബച്ചൻ - ഋഷി കപൂർ ദീപിക ദി ഇന്‍റേൺ റീമേക്ക് വാർത്ത
ഋഷി കപൂറിന് നിശ്ചയിച്ചിരുന്ന കഥാപാത്രം അമിതാഭ് ബച്ചനാണ് അവതരിപ്പിക്കുന്നത്. ഹോളിവുഡിൽ റോബര്‍ട്ട് ഡിനേറോ ചെയ്ത വേഷമാണിത്.
ദി ഇന്‍റേൺ റീമേക്കിൽ ഋഷി കപൂറിന് പകരം അമിതാഭ് ബച്ചൻ
2015ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ദി ഇന്‍റേണിൽ റോബര്‍ട്ട് ഡിനേറോയും ആന്‍ ഹാത്ത് വേയും ആയിരുന്നു മുഖ്യതാരങ്ങൾ. ഇതിൽ, റോബര്‍ട്ട് ഡിനേറോ ചെയ്ത വേഷമാണ് ബിഗ് ബി അവതരിപ്പിക്കുന്നത്. പികു സിനിമയിലൂടെ ബോളിവുഡിന് സുപരിചിതമായ കോമ്പോയാണ് അമിതാഭ് ബച്ചന്‍റെയും ദീപികയുടെയുടേതും. സുനിര്‍ ഖേതര്‍പാലും ദീപിക പദുകോണും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.