കേരളം

kerala

ETV Bharat / sitara

ദീപിക വീണ്ടും ഹോളിവുഡിൽ ; രണ്ടാം വരവിൽ മുന്നണിയിലും പിന്നണിയിലും - deepika second hollywood film news latest

ട്രിപ്പിള്‍ എക്‌സ് : ദി റിട്ടേണ്‍ ഓഫ് ക്‌സാന്‍ഡര്‍ കേജ് എന്ന ചിത്രത്തിന് ശേഷം ദീപിക പദുകോൺ വീണ്ടും ഹോളിവുഡിലെത്തുന്നു.

ട്രിപ്പിള്‍ എക്‌സ് ദി റിട്ടേണ്‍ ഓഫ് ക്‌സാന്‍ഡര്‍ കേജ് വാർത്ത  ട്രിപ്പിള്‍ എക്‌സ് ദീപിക ഹോളിവുഡ് സിനിമ വാർത്ത  ദീപിക ഹോളിവുഡ് രണ്ടാമത്തെ സിനിമ വാർത്ത  ദീപിക വീണ്ടും ഹോളിവുഡിൽ വാർത്ത  ദീപിക പദുകോൺ പുതിയ വാർത്ത  deepika padukone lead role hollywood news  deepika padukone bankroll second hollywood film news update  deepika second hollywood film news latest  xxx deepika padukone news
ദീപിക

By

Published : Aug 31, 2021, 4:05 PM IST

'ട്രിപ്പിള്‍ എക്‌സ് : ദി റിട്ടേണ്‍ ഓഫ് ക്‌സാന്‍ഡര്‍ കേജി'ന് ശേഷം ദീപിക പദുകോണിന്‍റെ പുതിയ ഹോളിവുഡ് ചിത്രം വരുന്നു. നാലര വർഷങ്ങൾക്ക് ശേഷം ഹോളിവുഡിലേക്ക് രണ്ടാം വരവിനെത്തുമ്പോൾ പ്രധാന കഥാപാത്രത്തിനൊപ്പം ചിത്രത്തിന്‍റെ നിർമാണവും നിർവഹിക്കുന്നത് താരമാണ്.

എസ്‌ടിഎക്‌സ് ഫിലിംസിനൊപ്പം ചേർന്ന് ദീപികയുടെ കാ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. ടെമ്പിൾ ഹിൽ പ്രൊഡക്ഷൻസും ചിത്രത്തിന്‍റെ നിർമാണത്തിൽ പങ്കാളികളാകുന്നു.

ദീപികയുടെ പുത്തൻ ഹോളിവുഡ് ചിത്രം ഒരു റൊമാന്‍റിക് കോമഡി പ്രമേയത്തിലാണ് ഒരുക്കുന്നതെന്നാണ് വാർത്തകൾ.

Also Read: ദി ഇന്‍റേൺ റീമേക്കിൽ ഋഷി കപൂറിന് പകരം അമിതാഭ് ബച്ചൻ

തന്‍റെ ഹോളിവുഡ് ചിത്രത്തെ കുറിച്ചുള്ള വാർത്ത ദീപിക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. എന്നാൽ, സിനിമയിലെ മറ്റ് താരങ്ങളെയും അണിയറപ്രവർത്തകരെയും കുറിച്ച് വ്യക്തമാക്കിയിട്ടില്ല.

ഹോളിവുഡ് സൂപ്പർതാരം വിൻ ഡീസലായിരുന്നു ട്രിപ്പിള്‍ എക്‌സിൽ ദീപികയുടെ നായകൻ. ഡി.ജെ കരുസോയായിരുന്നു 2017ലിറങ്ങിയ ചിത്രം സംവിധാനം ചെയ്‌തത്.

ABOUT THE AUTHOR

...view details