Rakhi Sawant decides to separate with husband: ഭര്‍ത്താവ് റിതേഷുമായുള്ള വേര്‍പിരിയല്‍ വാര്‍ത്ത സ്ഥിരീകരിച്ച് ബോളിവുഡ് നടിയും നര്‍ത്തകിയുമായ രാഖി സാവന്ത്. അടുത്തിടെ ഭര്‍ത്താവിനൊപ്പം രാഖി ബിഗ് ബോസ് 15ല്‍ പങ്കെടുത്തിരുന്നു.
ബിഗ് ബോസ് 15 അവസാനിച്ച് ഒരാഴ്‌ച പിന്നിടുമ്പോഴാണ് റിതേഷുമായുള്ള വേര്‍പിരിയല്‍ വാര്‍ത്ത രാഖി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്‌ക്കുന്നത്. താനും റിതേഷും ഇപ്പോള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും രാഖി പറയുന്നു.
Rakhi Sawant post about separation: പ്രിയ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും, ഞാനും റിതേഷും വേർപിരിയാൻ തീരുമാനിച്ചു എന്നത് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിച്ചു. ബിഗ് ബോസ് ഷോയ്ക്ക് ശേഷം പലതും സംഭവിച്ചു, എന്‍റെ നിയന്ത്രണത്തിലല്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് ഞാൻ അറിഞ്ഞിരുന്നില്ല. ഞങ്ങൾ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്‌തു. പക്ഷേ ഇരുവരും സൗഹാർദ്ദപരമായി മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇരുവരും വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നു.
വാലന്‍ന്‍റൈൻ ഡേയ്‌ക്ക് മുമ്പ് ഇത് സംഭവിച്ചതില്‍ ശരിക്കും സങ്കടമുണ്ട്. പക്ഷേ തീരുമാനം എടുക്കണമായിരുന്നു. റിതേഷിന് ജീവിതത്തിൽ ഏറ്റവും മികച്ചത് ലഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. എന്നാൽ ജീവിതത്തിന്‍റെ ഈ ഘട്ടത്തിൽ എനിക്കെന്‍റെ ജോലിയിലും ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. എനിക്കെന്‍റെ സന്തോഷത്തെയും ആരോഗ്യത്തെയും നിലനിര്‍ത്തണം.. എന്നെ എല്ലായിപ്പോഴും മനസ്സിലാക്കുന്നതിനും പിന്തുണയ്‌ക്കുന്നതിനും നന്ദി. -രാഖി ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.
Also Read: ആദ്യ വാലന്‍ന്‍റൈന്‍ ഡേ ആഘോഷിക്കാന്‍ വിക്കിയും കത്രീനയും: വിമാനത്താവളത്തില്‍ കൈകോര്‍ത്ത് താരങ്ങള്‍