ക്രിസ്‌മസ് ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി സംഗീത ആല്‍ബം പുറത്തിറക്കി ഹൃദയം കീഴടക്കിയിരിക്കുകയാണ് സംഗീത ഇതിഹാസം എ.ആര്‍ റഹ്‌മാന്‍റെയും നടന്‍ റഹ്‌മാന്‍റെയും പെണ്‍മക്കള്‍. എ.ആര്‍ റഹ്‌മാന്‍റെ മകള്‍ റഹീമ റഹ്‌മാനും നടന്‍ റഹ്‌മാന്‍റെ മകള്‍ അലീഷയും ചേര്‍ന്നാണ് ജിംഗിള്‍ ബെല്‍ റോക്ക് എന്ന പേരില്‍ മനോഹരമായ സംഗീത ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. റഹീമ പാടുമ്പോൾ ഗാനത്തിന് ഗിറ്റാര്‍ വായിച്ചിരിക്കുന്നത് അലീഷയാണ്. റഹീമയുടെയും അലീഷയുടെയും ആല്‍ബം എ.ആര്‍ റഹ്‌മാന്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയത്.
വൈറലായി റഹ്മാന്‍മാരുടെ മക്കളുടെ സംഗീത ആല്‍ബം - Jingle Bell Rock
എ.ആര്‍ റഹ്‌മാന്‍റെ മകള്‍ റഹീമ റഹ്‌മാനും നടന്‍ റഹ്‌മാന്‍റെ മകള്‍ അലീഷയും ചേര്‍ന്നാണ് ജിംഗിള്‍ ബെല്‍ റോക്ക് എന്ന പേരില്‍ മനോഹരമായ സംഗീത ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്
പിതാവിന്‍റെ പാതയിലൂടെയാണ് എ.ആര്‍ റഹ്‌മാന്‍റെ മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവർ സഞ്ചരിക്കുന്നത്. അമേരിക്കന്‍ മ്യൂസിക് ബാന്‍റായ 'ജോഷ്വാ ത്രീ ടൂറി'ന്‍റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി നടന്ന സംഗീത സദസില്‍ റഹ്‌മാനോടൊപ്പം മക്കളായ ഖദീജയും റഹീമയും പങ്കെടുത്തിരുന്നു. അഹിംസ എന്നായിരുന്നു സംഗീത സദസിന്‍റെ പേര്. മണിരത്‍നം സംവിധാനം ചെയ്ത ദുൽഖർ ചിത്രം ഒ.കെ കണ്‍മണി എന്ന ചിത്രത്തിലൂടെ റഹ്‌മാന്‍റെ മകന്‍ എ.ആര്‍ അമീന്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. നിരവധി ആരാധകരാണ് റഹീമക്കും അലീഷക്കും ആശംസകളുമായി എത്തിയത്.