ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ ബെംഗളൂരുവില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ക്രിമിനലുകള്‍ എന്ന് അഭിസംബോധന ചെയ്ത് കങ്കണ സെപ്റ്റംബര്‍ 21ന് ചെയ്ത ട്വീറ്റിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ണാടക തുംകൂര്‍ ജെ.എം.എഫ്.സി കോടതിയാണ് കേസെടുത്തത്. കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനായ രമേഷ് നായിക്കാണ് തുംകൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.
കര്‍ഷകരെ ക്രിമിനല്‍ എന്ന് അഭിസംബോധന ചെയ്‌ത ട്വീറ്റ്, കങ്കണ റണൗട്ടിനെതിരെ ക്രിമിനല്‍ കേസ്
കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനായ രമേഷ് നായിക്കാണ് തുംകൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കങ്കണ റണൗട്ടിനെതിരെ പരാതി നല്‍കിയത്.
കര്‍ഷകരെ തീവ്രവാദികളോട് താരതമ്യം ചെയ്തുള്ള കങ്കണയുടെ ട്വീറ്റ് വേദിനിപ്പിക്കുന്നതാണെന്നും താനും കര്‍ഷകനാണെന്നും രമേഷ് നായിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 'പൗരത്വനിയമ ഭേദഗതക്കെതിരെ ചിലര്‍ നടത്തിയ തെറ്റായ പ്രചാരണവും അഭ്യൂഹവുമാണ് രാജ്യത്ത് കലാപത്തിനിടയാക്കിയത്. ഇതേ ആളുകളാണ് കാര്‍ഷിക ബില്ലിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇവര്‍ തീവ്രവാദികളാണ്' ഇതായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടപ്പോഴെ നിരവധി പേര്‍ പ്രതിഷേധവുമായി സോഷ്യല്‍മീഡിയകളില്‍ എത്തിയിരുന്നു.