മലയാളിയായ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രമാണ് പട്ടാ. തെന്നിന്ത്യൻ സംവിധായകൻ ആർ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിങ്ങിനൊരുങ്ങുന്നു. ആക്ഷനും സംഗീതത്തിനും പ്രാധാന്യം നൽകി പൊളിറ്റിക്കൽ ത്രില്ലറായി ഒരുക്കുന്ന പട്ടായിൽ ശ്രീശാന്ത് സിബിഐ ഓഫിസറുടെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചാൽ ഉടൻ തന്നെ സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ നിരവധി പ്രമുഖ താരങ്ങളും പട്ടായിൽ അണിനിരക്കുമെന്നും റിപ്പോർട്ടുകളുണ്ട്.