മുംബൈ: കൊവിഡ് 19 പശ്ചാത്തലത്തില്‍ മലയാളസിനിമകളുടെ റിലീസ് നീട്ടിയതിന് പിന്നാലെ സൂര്യവൻശി, 83, ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ തുടങ്ങിയ ഹിന്ദി ചലച്ചിത്രങ്ങളും തിയേറ്ററുകളിലെത്തുന്നത് വൈകുമെന്ന് സൂചന. പൂനെയിലും ,നാസികിലും കൊവിഡ് 19 റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് റിലീസ് മാറ്റുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്.
കൊവിഡ് 19: ബോളിവുഡ് ചലച്ചിത്രങ്ങളുടെ റിലീസും നീട്ടാന്‍ സാധ്യത - 83 സിനിമ
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യവൻശി, കരൺ ജോഹറിന്‍റെ ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ, കബീർ ഖാന്‍റെ 83 എന്നിവയുടെ റിലീസ് മാറ്റിവക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഔദ്യോകികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
![കൊവിഡ് 19: ബോളിവുഡ് ചലച്ചിത്രങ്ങളുടെ റിലീസും നീട്ടാന്‍ സാധ്യത COVID-19 scare Sooryavanshi release date postponed 83 release date postponed Gunjan Saxena release dates postponed Sooryavanshi 83 Gunjan Saxena latest news കൊവിഡ്- 19 കൊറോണ ബോളിവുഡ് റിലീസ് സൂര്യവൻശി ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ 83 സിനിമ ബോളിവുഡ് ചലച്ചിത്രങ്ങളുടെ റിലീസ് നീട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6367516-437-6367516-1583910022522.jpg)
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യവൻശി, കരൺ ജോഹറിന്‍റെ ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ, കബീർ ഖാന്‍റെ 83 എന്നിവയുടെ റിലീസ് മാറ്റിവക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കപിൽ ദേവിന്‍റെ ബയോപിക് ചിത്രം 83യുടെ ട്രെയിലർ റിലീസും നീട്ടിവെച്ചു. ചിത്രത്തിന്‍റെ തിയേറ്റർ റിലീസ് മാറ്റുന്നതിനെ കുറിച്ചും അണിയറ പ്രവർത്തകർ ആലോചിക്കുകയാണ്.
ജാൻവി കപൂർ മുഖ്യ വേഷത്തിലെത്തുന്ന ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേളിന്‍റെ പ്രദർശനം നീളാനും സാധ്യതയുണ്ട്. എന്നാൽ നിർമാതാക്കളിൽ നിന്നും ഔദ്യോഗികമായ അറിയിപ്പുകളൊന്നും വന്നിട്ടില്ല.