ലക്‌നൗ: ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിലുള്ള ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അവഗണിച്ച് ഹസ്രത്ഗഞ്ച്, ഗോംതിനഗർ എന്നീ സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ മൂന്ന് പരിപാടികളിൽ പങ്കെടുത്തുവെന്നതിനാണ് ഗായികയ്‌ക്കെതിരെ രണ്ട് എഫ്‌ഐആറുകൾ ഫയൽ ചെയ്‌തത്. ലണ്ടൻ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഗായിക പരിപാടിയില്‍ പങ്കെടുത്തത്. ഇന്ത്യന്‍ പീനിയല്‍ കോഡ് സെക്ഷൻ 182, 269, 270 വകുപ്പുകൾ പ്രകാരമാണ് കേസ്.
ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ എഫ്‌ഐആർ
ഐപിസി സെക്ഷൻ 182, 269, 270 വകുപ്പുകൾ പ്രകാരം ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ലണ്ടനിൽ നിന്നും മുംബൈയിലെത്തിയ കനിക ലക്‌നൗവിലെ മൂന്ന് ആഘോഷ പരിപാടികളിൽ പങ്കെടുത്തതയാണ് ഗായികയുടെ അച്ഛൻ പറഞ്ഞത്. എന്നാൽ, താൻ ഒരു പാർട്ടിയിൽ മാത്രമേ പോയിട്ടുള്ളുവെന്നും അപ്പോൾ കയ്യുറകൾ ധരിച്ചിരുന്നുതായും കനിക വ്യക്തമാക്കി. താൻ എയർപോർട്ടിൽ തെർമൽ പരിശോധനയ്ക്ക് വിധേയയായി എന്ന് താരം പറഞ്ഞെങ്കിലും കനികാ കപൂർ വിദേശയാത്ര മറച്ചുവച്ചു എന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന ആരോപണം. അതേ സമയം, കൊവിഡ് ബാധ സ്ഥിരീകരിച്ച ഗായികയും കുടുംബവും ഇപ്പോൾ നിരീക്ഷണത്തിലാണ്. കൂടാതെ, ഇവർ ഇടപഴകിയ ആളുകളുടെ കോൺടാക്റ്റ് മാപ്പിങ്ങും നടക്കുകയാണ്. കനിക തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.