കേരളം

kerala

ETV Bharat / sitara

ഭാരതി സിംഗിന്‍റെയും ഭർത്താവിന്‍റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും - നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് വാർത്ത

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി ഭാരതി സിംഗിന്‍റെയും ഭർത്താവും അവതാരകനുമായ ഹർഷ് ലിംബാച്ചിയയുടെയും ജാമ്യാപേക്ഷ മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

Bharti Singh  Harsh Limbachiya  Court to hear Bharti Singh bail plea  Harsh Limbachiya bail plea  Narcotics Control Bureau  NCB arrests Bharti Singh  Cannabis seized Bharti Singh  Bollywood Drugs Case  Bollywood drug links  ബോളിവുഡ് മയക്കുമരുന്ന് കേസ് വാർത്ത  ഹാസ്യതാരം ഭാരതി സിംഗ് വാർത്ത  ഭാരതി സിംഗിന്‍റെയും ഹർഷ് ലിംബാച്ചിയയുടെയും ജാമ്യം വാർത്ത  ജാമ്യാപേക്ഷ കോടതി വാർത്ത  നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് വാർത്ത  മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതി വാർത്ത
ഭാരതി സിംഗിന്‍റെയും ഭർത്താവിന്‍റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

By

Published : Nov 23, 2020, 11:57 AM IST

മുംബൈ: ബോളിവുഡ് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഹാസ്യതാരം ഭാരതി സിംഗിന്‍റെയും ഭർത്താവ് ഹർഷ് ലിംബാച്ചിയയുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ലഹരിമരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്‌ത ഭാരതി സിംഗും ഭർത്താവും സമർപ്പിച്ച ഹർജിയുടെ വാദം ഇന്ന് മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതി കേൾക്കും.

ശനിയാഴ്‌ചയാണ് നടി ഭാരതിയെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്‌തത്. ഇവരുടെ വീട്ടിൽ നിന്നും 86.5 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തുടർന്ന് ഇവരെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയും കഴിഞ്ഞ ദിവസം നടിയുടെ ഭർത്താവും അവതാരകനുമായ ഹർഷ് ലിംബാച്ചിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. എൻഡിപിഎസ് ആക്‌ട് 1986 പ്രകാരമാണ് ഹർഷ് ലിംബാച്ചിയയെ അറസ്റ്റ് ചെയ്‌തത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റസമ്മതം നടത്തിയിരുന്നു.

ഇവരെ പിന്നീട് മുംബൈയിലെ കോടതി ഡിസംബർ നാല് വരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചു. റിമാൻഡിലായ ശേഷം അഭിഭാഷകൻ അയാസ് ഖാൻ മുഖേനയാണ് താരദമ്പതികൾ ജാമ്യപേക്ഷ സമർപ്പിച്ചത്.

ABOUT THE AUTHOR

...view details