മുംബൈ: ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ട കേസില്‍ കങ്കണയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുംബൈ കോടതി. പരാതി അന്വേഷിച്ച് ജനുവരി 16ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജുഹൂ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. അന്ധേരി മജിസ്ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ ജാവേദ് അക്തറും ഹാജരായിരുന്നു.
ജാവേദ് അക്തറിന്‍റെ പരാതിയില്‍ കങ്കണ റണൗട്ടിനെതിരെ അന്വേഷണത്തിന് ഉത്തരവ്
ഒരു അഭിമുഖത്തിനിടയില്‍ ജാവേദ് അക്തറിനെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങളാണ് പരാതിക്ക് ആധാരം
ജാവേദ് അക്തറിന്‍റെ പരാതിയില്‍ കങ്കണ റണൗട്ടിനെതിരെ അന്വേഷണത്തിന് ഉത്തരവ്
കഴിഞ്ഞ മാസമാണ് ജാവേദ് അക്തര്‍ കങ്കണയ്ക്കെതിരെ കോടതിയെ സമീപിച്ചത്. ഒരു അഭിമുഖത്തിനിടയില്‍ ജാവേദ് അക്തറിനെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങളാണ് പരാതിക്ക് ആധാരം. അഭിമുഖത്തിന്‍റെ വീഡിയോ പെന്‍ഡ്രൈവിലാക്കി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്‌തിട്ടുണ്ട്.