കേരളം

kerala

ETV Bharat / sitara

യുട്യൂബില്‍ ട്രെന്‍റിങായി വരുണ്‍-സാറാ കെമിസ്ട്രി - Coolie No 1 Song Teri Bhabhi

രണ്ട് ദിവസം കൊണ്ട് മൂന്ന് കോടിയിലധികം ആളുകളാണ് വീഡിയോ ഗാനം യൂട്യൂബില്‍ മാത്രം കണ്ടത്. ജാവേദ്, മൊഹ്സിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഡാനിഷ് സബ്രിയുടെതാണ് വരികള്‍

Coolie No 1 Song Teri Bhabhi song viral on internet  യുട്യൂബില്‍ ട്രെന്‍റിങായി വരുണ്‍-സാറാ കെമിസ്ട്രി  കൂലി നം.1 വീഡോയ ഗാനം  കൂലി നം.1 വാര്‍ത്തകള്‍  വരുണ്‍ ധവാന്‍ സാറാ അലിഖാന്‍  Teri Bhabhi song viral on internet  Coolie No 1 Song Teri Bhabhi  varun-sara
യുട്യൂബില്‍ ട്രെന്‍റിങായി വരുണ്‍-സാറാ കെമിസ്ട്രി

By

Published : Dec 6, 2020, 9:51 AM IST

വരുണ്‍ ധവാന്‍-സാറാ അലിഖാന്‍ ജോഡിയുടെ ബോളിവുഡ് ചിത്രം കൂലി നം.1ലെ വീഡിയോ ഗാനങ്ങള്‍ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പുറത്തിറങ്ങിയ ഗാനങ്ങളിലെ 'തേരെ ബാബി' എന്ന ഡാന്‍സ് നമ്പര്‍ ഗാനം വൈറലാണ്. സാറാ അലിഖാന്‍ വരുണ്‍ ധവാന്‍ ജോഡിയുടെ കെമിസ്ട്രി പാട്ടിനെ കൂടുതല്‍ മനോഹരമാക്കുവെന്നാണ് കാഴ്ചക്കാര്‍ അഭിപ്രായപ്പെടുന്നത്. രണ്ട് ദിവസം കൊണ്ട് മൂന്ന് കോടിയിലധികം ആളുകളാണ് വീഡിയോ ഗാനം യൂട്യൂബില്‍ മാത്രം കണ്ടത്. ജാവേദ്, മൊഹ്സിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഡാനിഷ് സബ്രിയുടെതാണ് വരികള്‍. 1995ൽ ഗോവിന്ദ-കരിഷ്‌മ കപൂർ കോമ്പോയിൽ ഡേവിഡ് ധവാൻ സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ റീമേക്കാണ് ഇപ്പോള്‍ പുറത്തിറങ്ങാനൊരുങ്ങുന്ന കൂലി നം.1. ഡേവിഡ് ധവാന്‍ തന്നെയാണ് ചിത്രത്തിന്‍റെ റീമേക്ക് സംവിധാനം ചെയ്‌തിരിക്കുന്നത്.

തമാശയവും പ്രണയവും എല്ലാം ഇടകലര്‍ത്തി ഫാമിലി എന്‍റര്‍ടെയ്‌നറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വാഷു ഭഗ്നാനിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രമിറങ്ങി 25 വര്‍ഷത്തിന് ശേഷമാണ് ചിത്രത്തിന് റീമേക്ക് ഒരുക്കിയിരിക്കുന്നത്. പരേഷ് റാവല്‍, ജാവേദ് ജഫ്രി, രാജ്പാല്‍ യാദവ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഡേവിഡ് ധവാന്‍റെ 45 ആം സംവിധാന സംരംഭം കൂടിയാണ് കൂലി നം.1. റെയില്‍വേ ചുമട്ട് തൊഴിലാളിയെ പ്രണയിക്കുന്ന ധനികയായ പെണ്‍കുട്ടിയുടെ കഥയാണ് നര്‍മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നത്. സിനിമ ആദ്യം മെയ് 1ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ റിലീസ് നീളുകയായിരുന്നു. ചിത്രം ഡിസംബര്‍ 25ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും.

ABOUT THE AUTHOR

...view details