വരുൺ ധവാനും സാറാ അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന 'കൂലി നമ്പർ 1' ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. അഭിജീത് ഭട്ടാചാര്യ, ചന്ദന ദിക്ഷിത് എന്നിവർ ആലപിച്ച ഗാനമാണ് റിലീസ് ചെയ്‌തത്.
ഗോവിന്ദ-കരിഷ്‌മക്ക് ശേഷം വരുണും സാറയും; 'കൂലി നം.1' റീമേക്ക് ഗാനമെത്തി - varun dhawan and sara ali khan news
ഗോവിന്ദ-കരിഷ്‌മ ജോഡികള്‍ അഭിനയിച്ച ഹിന്ദി ഗാനത്തിന്‍റെ റീമേക്കിൽ വരുൺ ധവാനും സാറാ അലി ഖാനും ചേർന്നുള്ള ഗംഭീര നൃത്തച്ചുവടുകളാണ് അവതരിപ്പിച്ചിട്ടുള്ളത്
1995ൽ ഗോവിന്ദ-കരിഷ്‌മ കപൂർ കോമ്പോയിൽ ഡേവിഡ് ധവാൻ സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ റീമേക്കാണ് പുതിയ ചിത്രം കൂലി നം.1. ഹിന്ദി സിനിമാസ്വാദകരെ ഗൃഹാതുരത്വത്തിലേക്ക് എത്തിക്കാൻ ആദ്യ സിനിമയിലെ ഗാനവും പുതിയ ചിത്രത്തിൽ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. "ഹുസ്‌ന് ഹെ സുഹാന" എന്ന ഗാനത്തിനെ കാര്യമായി മാറ്റം വരുത്താതെ വീണ്ടും അവതരിപ്പിച്ചതിൽ ഗാനത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ആനന്ദ്- മിലിന്ദ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഡേവിഡ് ധവാനാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. തമാശയവും പ്രണയവും ഇടകലര്‍ത്തി അവതരിപ്പിക്കുന്ന കൂലി നം. 1 ഡിസംബര്‍ 25ന് ആമസോണ്‍ പ്രൈമില്‍ പ്രദർശനത്തിന് എത്തും.