പൗരത്വ ഭേദഗതി നിയമത്തിലെ ട്വീറ്റ്; ഫർഹാൻ അക്തറിനെതിരെ കേസ് - case against Farhan Akhtar
പൗരത്വ ഭേദഗതി നിയമത്തിലെ വസ്‌തുതകൾ വളച്ചൊടിച്ചൊടിക്കുന്ന രീതിയിൽ ട്വീറ്റ് ചെയ്‌തെന്ന പേരിൽ ഹിന്ദു സംഘടനാ സ്ഥാപകൻ കരുണ സാഗറാണ് പരാതി നൽകിയത്.
ഫർഹാൻ അക്തറിനെതിരെ കേസ്
ബോളിവുഡ് നടനും ചലച്ചിത്ര നിർമാതാവുമായ ഫർഹാൻ അക്തറിനെതിരെ ഹിന്ദു സംഘടനാ സ്ഥാപകൻ കരുണ സാഗര്‍ പരാതി നൽകി. പൗരത്വ ഭേദഗതി നിയമത്തിലെ വസ്‌തുതകൾ വളച്ചൊടിച്ചൊടിക്കുന്ന രീതിയിൽ ട്വീറ്റ് ചെയ്‌തെന്ന പേരിലാണ് പരാതി നൽകിയത്. താരത്തിന്‍റെ ട്വീറ്റ് മുസ്ലിങ്ങളെയും ട്രാൻസ്‌ജെന്‍ററെയും നിരീശ്വരവാദികളെയും ഭയപ്പെടുത്തുന്നുവെന്നാണ് കരുണ സാഗര്‍ സൈദാബാദ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.