പട്‌ന: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സംവിധായകനും നിർമാതാവും ഉൾപ്പടെ എട്ട് പ്രമുഖർക്കെതിരെ പരാതി നൽകി. സൽമാൻ ഖാൻ, കരൺ ജോഹർ, സഞ്ജയ് ലീല ബൻസാലി, ഏക്താ കപൂർ, ആദിത്യ ചോപ്ര, ഭൂഷണ്‍ കുമാര്‍, സാജിദ് നാദിയദ്വാല, സംവിധായകൻ ദിനേഷ് എന്നിവർക്കെതിരെയാണ് ബിഹാറിലെ പ്രാദേശിക കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. അഭിഭാഷകൻ സുധീർ കുമാർ ഓജ ഐപിസി സെക്ഷൻ 306, 109, 504, 506 വകുപ്പുകൾ പ്രകാരം ബിഹാറിലെ മുസാഫർപൂരിൽ ഹർജി സമർപ്പിച്ചു. സുശാന്തിന്‍റെ ഏഴു സിനിമകൾ നഷ്‌ടപ്പെടുത്തിയതായും പുറത്തിറങ്ങാനിരുന്ന ചിത്രങ്ങളുടെ റിലീസ് മുടക്കിയതായും പരാതിയിൽ പറയുന്നു. ഇതാണ് താരത്തെ ആത്‌മഹത്യയിലേക്ക് നയിച്ചതെന്നും അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.
സുശാന്തിന്‍റെ മരണത്തിൽ സൽമാൻ ഖാൻ, കരൺ ജോഹർ ഉൾപ്പടെ എട്ടുപേർക്ക് എതിരെ പരാതി - സഞ്ജയ് ലീല ബൻസാലി
സൽമാൻ ഖാൻ, കരൺ ജോഹർ, സഞ്ജയ് ലീല ബൻസാലി, ഏക്താ കപൂർ തുടങ്ങിയ പ്രമുഖർക്കെതിരെയാണ് ബിഹാർ കോടതിയിൽ ഹർജി സമർപ്പിച്ചത്.
സുശാന്തിന്‍റെ മരണം
അടുത്ത മാസം മൂന്നിനാണ് കോടതി കേസിന്‍റെ വാദം കേൾക്കുന്നത്. നടി കങ്കണാ റണാവത്തിനെ കേസിൽ സാക്ഷിയാക്കുമെന്നും അഭിഭാഷകൻ അറിയിച്ചു. സുശാന്തിന്‍റെ സിനിമകൾ മുടക്കുന്നതിനായി ഗൂഢാലോചന നടത്തിയതിന് പുറമെ, കേസിൽ ആരോപിതരായ എട്ടുപേരും സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നതായും സുധീർ കുമാർ ഓജ പറഞ്ഞു. കഴിഞ്ഞ ആറു മാസത്തിനിടെ ബോളിവുഡ് യുവനടന് ഏഴു സിനിമകൾ നഷ്‌ടമായതായി കോൺഗ്രസ് നേതാവ് സഞ്‌ജയ് നിരുപം നേരത്തെ ആരോപിച്ചിരുന്നു.
Last Updated : Jun 17, 2020, 5:50 PM IST