ന്യൂഡൽഹി: ഛപാക്കിന്‍റെ റിലീസ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്‌മി അഗർവാളിന്‍റെ അഭിഭാഷക സമർപ്പിച്ച അപേക്ഷയിൽ കോടതിയുടെ ഉത്തരവ്. സിനിമയിൽ അപർണ ഭട്ടിന് ക്രെഡിറ്റ് നൽകണമെന്ന് ഡൽഹി കോടതി അറിയിച്ചു. സിവിൽ ജഡ്‌ജ് ഡോ. പങ്കജാണ് ആസിഡ് ആക്രമണത്തിനെതിരായുള്ള ലക്ഷ്‌മി അഗർവാളിന്‍റെ പോരാട്ടത്തിനെ പ്രതിനിധീകരിച്ച അഭിഭാഷക അപർണ ഭട്ടിന്‍റെ പരാതിയിൽ ഉത്തരവിറക്കിയത്. ഈ മാസം 14ന് വിഷയത്തിൽ അടുത്ത വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.
ഛപാക്കിൽ അഭിഭാഷകക്ക് അംഗീകാരം നൽകണമെന്ന് കോടതി - Chhapaak
ഛപാക്കിലെ നിർമാതാക്കൾ തനിക്ക് ഉചിതമായ അംഗീകാരം നൽകിയില്ലെന്ന് കാണിച്ച് ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അപർണ പരാതി നൽകിയിരുന്നത്.
ഛപാക്കിൽ അഭിഭാഷക
ഛപാക്കിലെ നിർമാതാക്കൾ തനിക്ക് ഉചിതമായ അംഗീകാരം നൽകിയില്ലെന്ന് വ്യക്തമാക്കി ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അപർണ പരാതി നൽകിയിരുന്നത്.