മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്‍റെ ഓഫിസ് കെട്ടിടം ബൃഹൻ മുംബൈ മുനിസിപ്പൽ കോര്‍പ്പറേഷന്‍ (ബിഎംസി) പൊളിച്ചു തുടങ്ങി. ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫിസ് കെട്ടിടത്തില്‍ അനുമതിയില്ലാതെ മാറ്റങ്ങള്‍ വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ബിഎംസി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ കോര്‍പ്പറേഷന്‍ നടിയുടെ ഓഫിസ് കെട്ടിടം പൊളിക്കുന്ന നടപടിയിലേക്ക് നീങ്ങിയത്.
കങ്കണയുടെ ഓഫിസ് കെട്ടിടം പൊളിച്ചു നീക്കുന്നു
തന്‍റെ ഭാഗത്ത് തെറ്റില്ലെന്നും അത് ശത്രുക്കളുടെ നീക്കത്തിലൂടെ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും കോർപ്പറേഷന്‍റെ നടപടിക്കെതിരെ കങ്കണ പ്രതികരിച്ചു. മുനിസിപ്പൽ കോർപ്പറേഷന്‍റെ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്‍റെ നടപടിക്ക് സമാനമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു.
തന്‍റെ ഭാഗത്ത് തെറ്റില്ലെന്നും അത് ശത്രുക്കൾ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും കോർപ്പറേഷന്‍റെ നടപടിക്കെതിരെ കങ്കണ പ്രതികരിച്ചു
കൊവിഡ് പശ്ചാത്തലത്തിൽ സെപ്‌റ്റംബർ 30 വരെ കെട്ടിടങ്ങൾ പൊളിക്കരുതെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് ഓഫിസ് കെട്ടിടത്തിനെതിരെ മഹാരാഷ്‌ട്ര സർക്കാരിന്‍റെ നീക്കമെന്ന് കങ്കണ തിരിച്ചടിച്ചു. നിയമവിരുദ്ധമായല്ല കെട്ടിടം നിർമിച്ചതെന്നും കങ്കണ ട്വീറ്റിലൂടെ വ്യക്തമാക്കി.
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തെ തുടര്‍ന്ന് കങ്കണ മുംബൈ പൊലീസിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങൾ രൂക്ഷമായത്. കൂടാതെ, മുംബൈയിലെ ജീവിതം സുരക്ഷിതമല്ലെന്നും മുംബൈ പാക് അധിനിവേശ കശ്‌മീര്‍ പോലെയാണെന്നും കങ്കണ ആരോപിച്ചിരുന്നു. സുരക്ഷിതമല്ലെങ്കില്‍ മുംബൈയിൽ ജീവിക്കേണ്ടതില്ലെന്ന് ശിവസേന നേതാവ് സജ്ഞയ് റാവത്ത് തുറന്നടിച്ചിരുന്നു.