അഭിഷേക് ബച്ചന്‍റെ ആദ്യ വെബ് സീരീസ് 'ബ്രീത്ത്: ഇന്‍ ടു ദി ഷാഡോസ്' ട്രെയിലർ റിലീസ് ചെയ്‌തു. മായങ്ക് ശര്‍മ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ സീരീസിൽ തെന്നിന്ത്യൻ നടി നിത്യാ മേനോനും കേന്ദ്ര കഥാപാത്രത്തിൽ എത്തുന്നുണ്ട്. കൊലപാതകിയിൽ നിന്നും തന്‍റെ കുടുംബത്തെ രക്ഷപ്പെടുത്താൻ ഒരു അച്ഛൻ നടത്തുന്ന പ്രയത്‌നവും അതിജീവനവുമാണ് സീരീസ് പ്രമേയമാക്കുന്നത്. സയാമി ഖേര്‍, അമിത് സാദ് എന്നിവരും മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്നു.
അഭിഷേക് ബച്ചന്‍റെ സൈക്കോളജിക്കൽ ത്രില്ലർ; 'ബ്രീത്ത്: ഇന്‍ ടു ദി ഷാഡോസ്' ട്രെയിലർ പുറത്തിറക്കി - trailer
ആമസോൺ ഒറിജിനല്‍ 2018 സീരീസ് ബ്രീത്തിന്‍റെ രണ്ടാം സീസണിൽ അഭിഷേക് ബച്ചനും നിത്യാ മേനോനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബ്രീത്ത് : ഇന്‍ ടു ദി ഷാഡോസ്
ആമസോൺ ഒറിജിനല്‍ 2018 സീരീസ് ബ്രീത്തിന്‍റെ സംവിധായകനും മായങ്ക് ശർമയായിരുന്നു. ആർ. മാധവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രണ്ടാം സീസൺ അബുന്‍ഡാന്‍റിയ എന്‍റര്‍ടൈന്‍മെന്‍റാണ് നിർമിക്കുന്നത്. ബ്രീത്ത്: ഇന്‍ ടു ദി ഷാഡോസ് ജുലായ് 10ന് ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനത്തിനെത്തും.