മുംബൈ:ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ സഹോദരി മീതു സിംഗിനെതിരെ മുംബൈ പൊലീസ് നൽകിയ ഹർജി ബോംബെ ഹൈക്കോടതി നിരസിച്ചു. എന്നാൽ, നടന്‍റെ മറ്റൊരു സഹോദരിയായ പ്രിയങ്ക സിംഗിനെതിരെയുള്ള പരാതി റദ്ദാക്കിയിട്ടില്ല. ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, എം.എസ്. കാർണിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് മുംബൈ പൊലീസിന്‍റെ ഹർജി തള്ളിയത്.
സുശാന്തിന്‍റെ സഹോദരി മീതു സിംഗിനെതിരെയുള്ള ഹർജി ബോംബെ ഹൈക്കോടതി തള്ളി - സുശാന്തിന്‍റെ സഹോദരിമാരായ മീതു സിംഗ് പ്രിയങ്ക സിംഗ് വാർത്ത
സുശാന്തിന്‍റെ സുഹൃത്തും നടിയുമായ റിയ ചക്രബർത്തി സുശാന്തിന്‍റെ സഹോദരിമാരായ മീതു സിംഗ്, പ്രിയങ്ക സിംഗ് എന്നിവർക്കെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. മീതു സിംഗിനെതിരെയുള്ള ഹർജി കോടതി തള്ളിയെങ്കിലും പ്രിയങ്ക സിംഗിനെതിരെയുള്ള പരാതി നിരാകരിച്ചിട്ടില്ല.
![സുശാന്തിന്‍റെ സഹോദരി മീതു സിംഗിനെതിരെയുള്ള ഹർജി ബോംബെ ഹൈക്കോടതി തള്ളി Bombay High Court news SSR sister news Sushant Singh Rajput death news Meetu Singh and priyanka singh news Sushant Singh Rajput case മീതു സിംഗിനെതിരെയുള്ള പരാതി വാർത്ത സുശാന്തിന്‍റെ സഹോദരി മീതു സിംഗ് വാർത്ത ബോംബെ ഹൈക്കോടതി സുശാന്ത് വാർത്ത സുശാന്തിന്‍റെ സഹോദരിമാരായ മീതു സിംഗ് പ്രിയങ്ക സിംഗ് വാർത്ത ssr death priyanka singh and meetu singh news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10638244-thumbnail-3x2-ssr.jpg)
സുശാന്തിന്‍റെ സുഹൃത്തും നടിയുമായ റിയ ചക്രബർത്തി ഡൽഹി സ്വകാര്യ ആശുപത്രിയിലെ തരുൺ കുമാർ, നടന്‍റെ സഹോദരിമാരായ മീതു സിംഗ്, പ്രിയങ്ക സിംഗ് എന്നിവർക്കെതിരെ കഴിഞ്ഞ സെപ്‌തംബറിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇരുവരും ചേർന്ന് ഒരു കുറിപ്പടി കെട്ടിച്ചമച്ചതായും സുശാന്തിന് മരുന്നുകൾ നൽകിയെന്നുമാണ് റിയ പരാതിയിൽ ഉന്നയിച്ചിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാൻ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പൊലീസ് സത്യവാങ്മൂലം നൽകിയത്. തങ്ങൾക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി സുശാന്തിന്‍റെ സഹോദരിമാരും കോടതിയെ സമീപിച്ചിരുന്നു. മീതു സിംഗിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളിയെങ്കിലും പ്രിയങ്ക സിംഗിനെതിരെയുള്ള പരാതി നിരാകരിക്കാത്തതിനാൽ അന്വേഷണം തുടരാം.