ലോകത്തെ ബാധിച്ചിരിക്കുന്ന കൊവിഡ് 19 എന്ന മഹാമാരിയോട് പൊരുതി ജീവിതത്തിലേക്ക് തിരികെ വന്ന രോഗവിമുക്തരോട് രക്തം ദാനം ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ബോളിവുഡ് താരങ്ങള്‍. സൂപ്പര്‍ താരങ്ങളായ അജയ് ദേവ്‌ഗണും ഹൃത്വിക് റോഷനുമാണ് രക്തദാനം നടത്തണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. മുംബൈ കസ്തൂര്‍ബ മിഷന്‍ ആശുപത്രിയാണ് ഈ ദൗത്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ആ ദൗത്യത്തോട് സഹകരിക്കണമെന്നാണ് താരങ്ങള്‍ ആവശ്യപ്പെടുന്നത്.
കൊവിഡ് രോഗമുക്തരോട് രക്തം ദാനം ചെയ്യാനാവശ്യപ്പെട്ട് ബോളിവുഡ് - കൊവിഡ് 19 ട്വീറ്റുകള്‍
സൂപ്പര്‍ താരങ്ങളായ അജയ് ദേവ്‌ഗണും ഹൃത്വിക് റോഷനുമാണ് രക്തദാനം നടത്തണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്
![കൊവിഡ് രോഗമുക്തരോട് രക്തം ദാനം ചെയ്യാനാവശ്യപ്പെട്ട് ബോളിവുഡ് Bollywood wants Kovid fighters to donate blood കൊവിഡ് പോരാളികള്‍ ബോളിവുഡ് താരങ്ങള്‍ അജയ് ദേവ്ഗണ്‍ സിനിമകള്‍ ഹൃത്വിക് റോഷന്‍ വാര്‍ത്തകള്‍ ഹൃത്വിക് റോഷന്‍ ട്വീറ്റുകള്‍ കൊവിഡ് 19 ട്വീറ്റുകള്‍ Kovid fighters to donate blood](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6865361-792-6865361-1587377074251.jpg)
'നിങ്ങൾ കൊവിഡ് 19 ൽ നിന്ന് മോചിതനായെങ്കിൽ നിങ്ങളൊരു കൊറോണ പോരാളിയാണ്. അദൃശ്യനായ ഈ ശത്രുവിനെതിരേ പോരാടാൻ നമുക്ക് അത്തരം പോരാളികളെ ആവശ്യമാണ്. വൈറസിനെ ഇല്ലാതാക്കനാുള്ള ബുള്ളറ്റുകൾ നിങ്ങളുടെ രക്തത്തിലുണ്ട്. നിങ്ങളുടെ രക്തം ദാനം ചെയ്യൂ... അങ്ങനെ ഗുരുതരാവസ്ഥയിൽ ഉള്ളവരെ രക്ഷപ്പെടുത്താനാകും...' അജയ് ദേവ്‌ഗണ്‍ ട്വീറ്റ് ചെയ്തു.
കൊവിഡ് പോസറ്റീവാണെന്ന് കണ്ടെത്തിയ ശേഷം 14 ദിവസം ക്വാറന്‍റൈനില്‍ കഴിഞ്ഞവരുടെ അവസാന പരിശോധനാഫലം നെഗറ്റീവായാല്‍ അവരുടെ രക്തത്തിൽ വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ആന്‍റിബോഡിയുണ്ടെന്നാണ് അര്‍ഥം. അതിനാല്‍ അത്തരക്കാര്‍ രക്തം ദാനം ചെയ്താൽ മറ്റുള്ളവർക്കും സുഖപ്പെടാനാകും... പ്രത്യേകിച്ചും ഗുരുതരാവസ്ഥയിൽ കഴിയുന്നവര്‍ക്കാണ് ഇത് പ്രയോജനപ്പെടുകയെന്ന് കസ്തൂര്‍ബ മിഷന്‍ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.