ബോളിവുഡിലെ മുതിർന്ന താരം ദിലീപ് കുമാർ ഇന്ന് ആശുപത്രി വിട്ടേയ്‌ക്കും. താരത്തെ പ്ലൂറൽ ആസ്പിറേഷൻ ചികിത്സക്ക് വിധേയമാക്കിയതായും ഇപ്പോൾ ആരോഗ്യനില തൃപ്‌തികരമാണെന്നും അടുത്ത ബന്ധുക്കൾ അറിയിച്ചു. മുംബൈയിലെ പിഡി ഹിന്ദുജ ആശുപത്രിയിലാണ് താരം ചികിത്സയിലുള്ളത്.
ദിലീപ് കുമാർ മുതിർന്ന ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സയിലാണെന്നും ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമെന്നും ഭാര്യ സൈറ ബാനു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നാല് ദിവസങ്ങൾക്ക് മുമ്പാണ് ഐതിഹാസിക നടൻ ദിലീപ് കുമാറിനെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.