ബോളിവുഡിൽ നിന്നും ദീപികാ പദുകോൺ, അലിയാ ഭട്ട്, രൺവീർ സിങ്, ആയുഷ്‌മാൻ ഖുറാന, മനോജ് വാജ്പേയ്, അർജുൻ റെഡ്ഡി ഫെയിം വിജയ് ദേവരകൊണ്ട, തമിഴകത്ത് നിന്നും മക്കൾ സെൽവൻ വിജയ് സേതുപതി ഒപ്പം മലയാളികളുടെ സ്വന്തം പാർവ്വതി തിരുവോത്തും ഒരുമിച്ചൊരു ഫോട്ടോ. ആരാധകർ ഏറ്റെടുത്ത ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിലും ട്രെന്‍റാകുകയാണ്. ഫിലിം കമ്പാനിയന്‍റെ ‘റൗണ്ട് ടേബിൾ’ എന്ന പരിപാടിക്ക് ബോളിവുഡിനൊപ്പം തെന്നിന്ത്യയും അണിനിരന്ന താരസംഗമത്തിന്‍റെ ചിത്രം ദീപികാ പദുകോണാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.
'റൗണ്ട് ടേബിളി'ൽ അണിനിരന്നത് ബോളിവുഡ്- തെന്നിന്ത്യൻ താരനിര; ചിത്രം ഏറ്റെടുത്ത് ആരാധകർ - Round table celebrities viral photo
ഫിലിം കമ്പാനിയന്‍റെ ‘റൗണ്ട് ടേബിൾ’ എന്ന പരിപാടിയിൽ ദീപികാ പദുകോൺ, അലിയാ ഭട്ട്, രൺവീർ സിങ്, ആയുഷ്‌മാൻ ഖുറാന, മനോജ് വാജ്പേയ്, വിജയ് ദേവരകൊണ്ട, വിജയ് സേതുപതി, പാർവ്വതി തിരുവോത്ത് എന്നിവർ ഒരുമിച്ചുള്ള ഫോട്ടോയാണ് ഇപ്പോൾ ട്രെന്‍റ്.
സിനിമ സംബന്ധമായ സംവാദ പരിപാടിയായ ‘റൗണ്ട് ടേബിളി’ൽ സമകാലിക ഇന്ത്യൻ സിനിമയെ കുറിച്ച് സംസാരിക്കാനാണ് താരങ്ങൾ എത്തിയത്. ഇപ്പോൾ സിനിമാരംഗത്ത് തിളങ്ങിനിൽക്കുന്ന താരങ്ങളാണ് ആയുഷ്‌മാൻ ഖുറാന, മനോജ് വാജ്പേയ്, താരജോഡികളായ രൺവീർ സിങ്, ദീപികാ പദുകോൺ, ബോളിവുഡ് സുന്ദരി അലിയാ ഭട്ട് എന്നിവർ. തമിഴരുടെ പ്രിയനടൻ വിജയ് സേതുപതി, അർജുൻ റെഡ്ഡി, ടാക്സിവാലാ സിനിമകളിലൂടെ തെലുങ്ക് സിനിമയിൽ ഇടം പിടിച്ച യുവതാരം വിജയ് ദേവരകൊണ്ട, ‘ഖരിബ് ഖരിബ് സിംഗിളി’ലൂടെ ഹിന്ദിയിലേക്ക് അരങ്ങേറ്റം കുറിച്ച പാർവ്വതി തിരുവോത്ത് എന്നിവരും അഭിനയരംഗത്ത് വ്യത്യസ്‌ത വേഷങ്ങളിലൂടെ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങൾ ഒരു കുടക്കീഴിൽ എത്തിയെന്നുള്ളതാണ് ഫോട്ടോ തരംഗമാകാൻ കാരണമായത്.