ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്‍റെ രോഗമുക്തിക്കായി പ്രാര്‍ഥിക്കുകയാണ് ബോളിവുഡ് സിനിമാ ലോകം. ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിംഗ്, റിച്ച ഛദ്ദ തുടങ്ങിയവരാണ് കപില്‍ ദേവിന്‍റെ പെട്ടെന്നുള്ള തിരിച്ചുവരവിനായി പ്രാര്‍ഥിക്കുന്നതായി സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. 'എത്രയും പെട്ടെന്ന് സുഖമായി വരൂ പാജി.... നിങ്ങളുടെ ബാറ്റിങിന്‍റെയും ബോളിങിന്‍റെയും അത്രയും വേഗത്തില്‍ രോഗശാന്തി നേരുന്നു' ഇതായിരുന്നു ഷാരൂഖ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'എന്‍റെ ഏറ്റവും പ്രധാനിയായ മനുഷ്യന് പെട്ടെന്നുള്ള രോഗ ശാന്തി നേരുന്നു' എന്ന് രണ്‍വീര്‍ സിംഗും 'പെട്ടെന്ന് സുഖം പ്രാപിക്കൂ സര്‍' എന്ന് റിച്ച ഛദ്ദയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വ്യാഴാഴ്ചയാണ് കപില്‍ ദേവിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കപില്‍ ദേവിന്‍റെ തിരിച്ച് വരവിനായി പ്രാര്‍ഥിച്ച് ബോളിവുഡ് - Kapil Dev speedy recovery
ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിംഗ്, റിച്ച ഛദ്ദ തുടങ്ങിയവരാണ് കപില്‍ ദേവിന്‍റെ പെട്ടെന്നുള്ള തിരിച്ചുവരവിനായി പ്രാര്‍ഥിക്കുന്നതായി സോഷ്യല്‍മീഡിയ വഴി അറിയിച്ചത്
ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായതിന് പിന്നാലെ ആരോഗ്യം വീണ്ടെടുത്ത് വരികയാണ് കപില്‍ ദേവ് അറിയിച്ചിരുന്നു. ലഭിച്ച പ്രാര്‍ഥനകള്‍ക്കും സ്നേഹത്തിനും നന്ദി ഉള്ളതായി കപില്‍ ദേവ് അറിയിച്ചു. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് കപില്‍ ദേവ്. ഇന്ത്യയ്‌ക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന നായകനും കപിലാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കമന്‍ററി രംഗത്ത് സജീവമാണ് കപില്‍ ദേവ്. കപില്‍ ദേവിന്‍റെ ക്രിക്കറ്റ് ജീവിതം ആസ്പദമാക്കി ബോളിവുഡില്‍ 83 എന്ന പേരില്‍ സിനിമ ഒരുങ്ങുന്നുണ്ട്. രണ്‍വീര്‍ സിംഗാണ് ചിത്രത്തില്‍ കപില്‍ ദേവായി എത്തുന്നത്. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.