മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി ട്രെഷററുമായിരുന്നു അഹമ്മദ് പട്ടേലിന്‍റെ വിയോഗം തീര്‍ത്ത ദുഖത്തിലാണ് രാജ്യം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 71 വയസായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് ഇന്ത്യന്‍ സിനിമാ ലോകം. നടി ഷബ്‌ന ആസ്മി, ഊര്‍മിള മഡോത്കര്‍, സംവിധായകന്‍ മധൂര്‍ ബന്ദര്‍ക്കര്‍ തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.
അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് സിനിമ ലോകം - Ahmed Patel
നടി ഷബ്‌ന ആസ്മി, ഊര്‍മിള മഡോത്കര്‍, സംവിധായകന്‍ മധൂര്‍ ബന്ദര്‍ക്കര്‍ തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി
'അഹ്മദ് പട്ടേൽ സാഹിബിന്‍റെ നിര്യാണത്തെക്കുറിച്ചുള്ള വാര്‍ത്ത വളരെയേറെ ദുഖം നല്‍കി. മൃദുവായി സംസാരിക്കുന്ന അദ്ദേഹത്തോടെന്നും ഏറെ ബഹുമാനം. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ നഷ്ടത്തില്‍ പങ്കുചേരുന്നു...' ഷബ്ന ആസ്മി കുറിച്ചു. പട്ടേലിന്‍റെ വിയോഗം വല്ലാതെ ഉലച്ചുവെന്നാണ് ഊര്‍മിള മഡോത്കറും മധൂര്‍ ബന്ദര്‍ക്കറും ട്വിറ്ററില്‍ കുറിച്ചത്. കുടുംബത്തിന്‍റെ വേദനയില്‍ പങ്കുചേരുന്നതായും ഇരുവരും കുറിച്ചു.
കൊവിഡ് ബാധിതനായ ശേഷം അഹമ്മദ് പട്ടേലിന്‍റെ ആരോഗ്യനില വഷളായിരുന്നു. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നവംബര്‍ 15 ആണ് ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് മാറ്റിയത്.