ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി ഒരുക്കിയ ബോളിവുഡ് ചിത്രം ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് റിലീസ് ചെയ്‍തത് 2019ലായിരുന്നു. ജനുവരി 11ന് റിലീസ് ചെയ്‍ത ചിത്രം 2018ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടി. മികച്ച സംവിധായകനടക്കമുള്ള അവാര്‍ഡുകള്‍ ചിത്രം നേടി. മികച്ച നടനായി ചിത്രത്തിലെ പ്രകടനത്തിലൂടെ വിക്കി കൗശല്‍ തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ 2019ല്‍ റിലീസ് ചെയ്‍ത സിനിമയ്‍ക്ക് എങ്ങനെ 2018ലെ അവാര്‍ഡ് കിട്ടിയെന്ന ചോദ്യവും ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ഉയര്‍ന്നിരുന്നു.
റിലീസ് ചെയ്തത് 2019ല്‍ പിന്നെങ്ങനെ 'ഉറി'ക്ക് 2018ലെ അവാര്‍ഡുകള്‍? ഉത്തരം ഇതാ.... - ബോളിവുഡ് ചിത്രം ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്
ജനുവരി 11ന് റിലീസ് ചെയ്‍ത ചിത്രം 2018ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടി. മികച്ച സംവിധായകനടക്കമുള്ള അവാര്‍ഡുകള്‍ ചിത്രം നേടി
![റിലീസ് ചെയ്തത് 2019ല്‍ പിന്നെങ്ങനെ 'ഉറി'ക്ക് 2018ലെ അവാര്‍ഡുകള്‍? ഉത്തരം ഇതാ....](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4109005-334-4109005-1565540424112.jpg)
എന്നാല്‍ റിലീസ് തീയതി വെച്ചല്ല ചിത്രം അവാര്‍ഡിന് പരിഗണിക്കുക. മറിച്ച് സെൻട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റിന്‍റെ തീയതിയാണ് ദേശീയ അവാര്‍ഡിന് പരിഗണിക്കുക. അതിനാലാണ് 2018 ഡിസംബര്‍ 3ന് സെൻസര്‍ കഴിഞ്ഞ ചിത്രം ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. തൊട്ടടുത്ത മാസം തന്നെ റിലീസ് ചെയ്‍ത ചിത്രം തീയേറ്ററുകളില്‍ വൻ വിജയവും നേടി. സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകള്‍ കുറവായ അവസ്ഥയാണെന്നാണ് അവാര്‍ഡ് നേട്ടത്തിന് ശേഷം വിക്കി കൗശല്‍ പ്രതികരിച്ചത്. ഇന്ത്യൻ ആര്‍മിക്കാണ് തന്‍റെ അവാര്‍ഡ് സമര്‍പ്പിക്കുന്നത് എന്നും വിക്കി കൗശല്‍ പറഞ്ഞു.