ബോംബെ മുംബൈ ആയതിന് പിന്നിലെ ആ ഞെട്ടിക്കുന്ന കഥ... സഞ്ജയ് ഗുപ്‌ത തിരക്കഥയെഴുതി സംവിധാനം മുംബൈ സാഗയുടെ റിലീസ് പ്രഖ്യാപിച്ചു. ജോൺ എബ്രഹാം, ഇമ്രാൻ ഹാഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം മാർച്ച് 19ന് റിലീസ് ചെയ്യും. നാളെ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങും.
ബോംബെ മുംബൈ ആയ കഥ; 'മുംബൈ സാഗ' മാർച്ച് 19ന് തിയേറ്ററുകളിൽ - mumbai saga john abraham news
ജോൺ എബ്രഹാമും ഇമ്രാൻ ഹാഷ്മിയും ആദ്യമായി ഒന്നിക്കുന്ന മുംബൈ സാഗ മാർച്ച് 19ന് തിയേറ്ററുകളിലെത്തും.
ജോൺ എബ്രഹാമും ഇമ്രാൻ ഹാഷ്മിയും ആദ്യമായി ഒന്നിക്കുന്നത് മുംബൈ സാഗയിലൂടെയാണ്. കാജൽ അഗർവാളാണ് ചിത്രത്തിലെ നായിക. സുനിൽ ഷെട്ടി, ജാക്കി ഷ്‌റോഫ്, രോഹിത് റോയ്, അമോലെ ഗുപ്തേ, സമീർ സോണി, ഗുൽഷൻ ഗ്രോവർ, പങ്കജ് ത്രിപാതി എന്നിവരും മുംബൈ സാഗയിൽ നിർണായക കഥാപാത്രങ്ങളാകുന്നു. തിരക്കഥക്കും സംവിധാനത്തിനും പുറമെ സിനിമ നിർമിക്കുന്നതും സഞ്ജയ് ഗുപ്തയാണ്.
1980- 90 കാലഘട്ടത്തെ പ്രമേയമാക്കി ഒരുക്കുന്ന ഗാങ്സ്റ്റർ ചിത്രം കഴിഞ്ഞ ജൂണിൽ പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡിനെ തുടർന്ന് റിലീസ് നീട്ടിവെച്ചു. ലോക്ക് ഡൗണിന് മുമ്പ് സിനിമയുടെ 90 ശതമാനം മാത്രമായിരുന്നു പൂർത്തിയായത്. ലോക്ക് ഡൗണിന് ശേഷം ഇന്ത്യയിൽ ചിത്രീകരണം ആരംഭിച്ച ആദ്യ ബോളിവുഡ് ചിത്രവും മുംബൈ സാഗയായിരുന്നു.