ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ഛപാകിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. നോക് ജോക് എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോയാണ് പുറത്തിറങ്ങിയത്. സിദ്ധാര്‍ത്ഥ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗുല്‍സാറിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശങ്കര്‍ എഹ്സാന്‍ ലോയാണ്.
ഛപാകിലെ മനോഹരഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍ - chapak team released the beautiful song
മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ഛപാക് ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ കഥയാണ് പറയുന്നത്
ഛപാകിലെ മനോഹരഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ഛപാക് ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ കഥയാണ് പറയുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവന്നപ്പോഴും ട്രെയിലറും ടീസറുമെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മാലതിയെന്നാണ് ദീപികയുടെ കഥാപാത്രത്തിന്‍റെ പേര്. വിക്രാനത് മസ്സെയാണ് മറ്റൊരു പ്രധാന കഥാപാത്രം. അതിക ചൊഹാനും മേഘ്ന ഗുല്‍സാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.