ഈ അടി എനിക്കൊരു സാധാരണ കാര്യമല്ല: 'തപ്പടി'ന്‍റെ പുതിയ ട്രെയിലർ പുറത്തിറക്കി - tapsee thappad
തപ്‌സി പന്നുവിനൊപ്പം പവയില്‍ ഗുലാട്ടിയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തപ്പട് ചർച്ച ചെയ്യുന്നത് ഗാര്‍ഹിക പീഡനങ്ങള്‍ മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളാണ്.
സ്‌ത്രീ വിരുദ്ധത നിഴലിച്ചിരുന്ന ഇന്ത്യൻ സിനിമ ഒരു അഴിച്ചുപണിയിലാണ്. തപ്‌സി പന്നു മുഖ്യവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം തപ്പട് നൽകുന്നതും ഈ പ്രതീക്ഷയാണ്. കടന്നുപോയ വർഷത്തെ മികച്ച ചിത്രങ്ങളിലൊന്നായ ആര്‍ട്ടിക്കിള്‍ 15ന്‍റെ സംവിധായകൻ അനുഭവ് സിന്‍ഹ ഒരുക്കുന്ന ചിത്രത്തിന്‍റെ പുതിയ ട്രെയിലർ പുറത്തുവിട്ടു. ഒരു മിനിറ്റ് 16 സെക്കന്‍റ് ദൈർഘ്യമുള്ള ട്രെയിലറിൽ സ്‌നേഹത്തിന്‍റെ പേരിൽ എപ്പോഴും മർദനം ഏൽക്കേണ്ടി വരുന്നത് നിസാരകാര്യമല്ലെന്നും ഇത്തരത്തിലുള്ള അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കണമെന്നുള്ള തരത്തിലുള്ള സന്ദേശവും തപ്‌സി പ്രേക്ഷകരുമായി പങ്കുവക്കുന്നുണ്ട്.