"പൊലീസ് വരികയാണ്, ഇനി കുറ്റകൃത്യങ്ങൾക്ക് സമയമില്ല," എന്ന ക്യാപ്‌ഷനോടെ അജയ് ദേവ്‌ഗണും രൺവീർ സിംഗും അക്ഷയ് കുമാറും 'സൂര്യവൻശി'യുടെ പുതിയ റിലീസ് തിയതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അക്ഷയ് കുമാര്‍ മുഖ്യ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം സൂര്യവൻശി ഈ വർഷം മാർച്ച് 24ന് റിലീസ് ചെയ്യും. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺവീർ സിംഗ്, കത്രീന കൈഫ്, അജയ് ദേവ്‌ഗൺ, രോഹിത് ഷെട്ടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് അക്ഷയ് കുമാര്‍ എത്തുന്നത്.
ഇനി കുറ്റകൃത്യങ്ങൾക്ക് സമയമില്ല: 'സൂര്യവൻശി' മാർച്ച് 24ന് തിയേറ്ററുകളിലെത്തും - katrina kaif
അക്ഷയ് കുമാര്‍ മുഖ്യ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രത്തിൽ രൺവീർ സിംഗ്, കത്രീന കൈഫ്, അജയ് ദേവ്‌ഗൺ, രോഹിത് ഷെട്ടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
![ഇനി കുറ്റകൃത്യങ്ങൾക്ക് സമയമില്ല: 'സൂര്യവൻശി' മാർച്ച് 24ന് തിയേറ്ററുകളിലെത്തും സൂര്യവൻശി ഇനി കുറ്റകൃത്യങ്ങൾക്ക് സമയമില്ല സൂര്യവൻശി റിലീസ് സൂര്യവൻശി മാർച്ച് 24 രൺവീർ സിങ് കത്രീന കൈഫ് അജയ് ദേവ്‌ഗൺ രോഹിത് ഷെട്ടി അക്ഷയ് കുമാര്‍ Suryavanshi Suryavanshi release Suryavanshi on march 24 akshay kumar akshay ajay devgn ranveer singh katrina kaif rohit shetty](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6186048-thumbnail-3x2-suryavanshi.jpg)
സൂര്യവൻശി
പുതിയ റിലീസ് പ്രഖ്യാപിച്ച് കൊണ്ട് പുറത്തിറക്കിയ വീഡിയോയിൽ മാർച്ച് 24 വൈകുന്നേരം സിനിമ തിയേറ്ററുകളിൽ എത്തുന്നുവെന്നതിൽ സന്തോഷിക്കുന്ന കുട്ടികളെയും അവർക്കൊപ്പം ചേരുന്ന അക്ഷയ്, രൺവീർ, അജയ് ദേവ്‌ഗൺ എന്നിവരെയും കാണാം. മാർച്ച് 24ന് മുംബൈയിലെ തിയേറ്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്ന കാരണവും റിലീസ് തിയതി മാറ്റിവച്ചതിന് പിന്നിലുണ്ട്. ധർമ പ്രൊഡക്ഷൻസാണ് സൂര്യവൻശി നിർമിക്കുന്നത്.