'ഹൈ ലെവല്‍ എനര്‍ജി'യില്‍ സുശാന്ത്, ദില്‍ ബെചാര ടൈറ്റില്‍ ട്രാക്ക് എത്തി - സുശാന്ത് സിങ് ദില്‍ ബെചാര ഗാനം
എ.ആര്‍ റഹ്മാനാണ് ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. അമിതാഭ് ബട്ടാചാര്യയുടെതാണ് വരികള്‍
ട്രെയിലറിന് പുറമെ ദില്‍ ബെചാരയിലെ ടൈറ്റില്‍ ട്രാക്കും പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ദില്‍ ബെചാര എന്ന് തുടങ്ങുന്ന ഗാനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് സുശാന്തിന്‍റെ മനോഹരമായ ചിരിയോട് കൂടിയ നൃത്തരംഗങ്ങളാണ്. എ.ആര്‍ റഹ്മാനാണ് ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. അമിതാഭ് ബട്ടാചാര്യയുടെതാണ് വരികള്‍. സുശാന്തിന്‍റെ മനോഹരമായ ചിരി കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്നുവെന്നാണ് പലരും ടൈറ്റില്‍ ട്രാക്കിന് താഴെ കുറിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ട്രെയിലറിന് റെക്കോര്‍ഡ് വ്യൂവാണ് യുട്യൂബില്‍ ലഭിച്ചത്. സഞ്ജനാ സങ്കിയാണ് ചിത്രത്തില്‍ സുശാന്തിന്‍റെ നായിക. മുകേഷ് ചബ്ര സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസാണ് നിര്‍മിച്ചിരിക്കുന്നത്. സുശാന്ത് അഭിനയിച്ച അവസാന ചിത്രമായ ദില്‍ ബെചാര ജൂലൈ 24ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസിനെത്തും.