മുംബൈ: ബോളിവുഡ്, ഭോജ്പുരി സിനിമകളിൽ പ്രശസ്തയായിരുന്ന മുതിർന്ന നടി ശ്രീപ്രദ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡിനെ തുടർന്ന് ചികിത്സിലായിരുന്ന നടി ബുധനാഴ്ചയാണ് വിട വാങ്ങിയത്.
ശ്രീപ്രദക്ക് അനുശോചനം കുറിച്ചുകൊണ്ട് സിനി ആൻഡ് ടി.വി ആർട്ടിസ്റ്റ്സ് അസോസിയേഷനാണ് താരത്തിന്‍റെ മരണവാർത്ത അറിയിച്ചത്. തെന്നിന്ത്യൻ ചലച്ചിത്രങ്ങളിലും ബോളിവുഡ് സിനിമകളിലും സജീവ സാന്നിധ്യമായിരുന്ന ശ്രീപ്രദയുടെ ആദ്യ ചിത്രം 1978ൽ പുറത്തിറങ്ങിയ പുരാണ പുരുഷ് ആണ്. വിനോദ് ഖന്ന, ഗോവിന്ദ, ധർമേന്ദ്ര, ഗുൽഷാൻ ഗോവർ തുടങ്ങിയ ബോളിവുഡിലെ പ്രമുഖ നടന്മാർക്കൊപ്പം മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്.