കേരളം

kerala

ETV Bharat / sitara

മേഴ്‌സിഡ​സ് ​ബെ​ന്‍​സിന്‍റെ ​വി​ ​ക്ലാ​സ് കാര്‍ സ്വന്തമാക്കി നടി ശില്‍പ ഷെട്ടി - Bollywood actress Shilpa Shetty new car

86.16 ലക്ഷം രൂപയാണ് ഈ ആഡംബര വാഹനത്തിന്‍റെ മുംബൈയിലെ ഓണ്‍റോഡ് വില. നേരത്തെ ​ഹൃ​തി​ക് റോഷന്‍, ​അ​മി​താ​ഭ് ​ബ​ച്ച​ന്‍​ ​തു​ട​ങ്ങി​യ​വ​ര്‍​ ​ഈ​ ​ആ​ഡം​ബ​ര​ ​വാ​ഹ​നം​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു

മേഴ്‌സിഡ​സ് ​ബെ​ന്‍​സിന്‍റെ ​വി​ ​ക്ലാ​സ് കാര്‍ സ്വന്തമാക്കി നടി ശില്‍പ്പ ഷെട്ടി  നടി ശില്‍പ്പ ഷെട്ടി  നടി ശില്‍പ്പ ഷെട്ടി വാര്‍ത്തകള്‍  നടി ശില്‍പ്പ ഷെട്ടി ഫോട്ടോകള്‍  Bollywood actress Shilpa Shetty and her husband Raj Kundra  Bollywood actress Shilpa Shetty new car  Mercedes Benz V Class luxury
മേഴ്‌സിഡ​സ് ​ബെ​ന്‍​സിന്‍റെ ​വി​ ​ക്ലാ​സ് കാര്‍ സ്വന്തമാക്കി നടി ശില്‍പ്പ ഷെട്ടി

By

Published : Feb 13, 2021, 9:47 AM IST

ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയും ജ​ര്‍​മ​ന്‍​ ​ആ​ഡം​ബ​ര​ ​വാ​ഹ​ന​ ​നി​ര്‍​മാ​താ​ക്ക​ളാ​യ​ ​മേഴ്‌സിഡ​സ് ​ബെ​ന്‍​സ് ​പു​റ​ത്തി​റ​ക്കി​യ വി​ ​ക്ലാ​സ് ​സ്വ​ന്ത​മാ​ക്കി​.​ ​ക​റു​ത്ത​ ​നി​റ​മു​ള്ള​ ​വി​ ​ക്ലാ​സാ​ണ് ​ശി​ല്‍പ​ ​സ്വ​ന്ത​മാ​ക്കി​യ​ത്. വി ക്ലാസിന്‍റെ അടിസ്ഥാന വേരിയന്‍റായ എക്‌സ്പ്രഷനാണ് ശില്‍പ വാങ്ങിയത്. 86.16 ലക്ഷം രൂപയാണ് ഈ ആഡംബര വാഹനത്തിന്‍റെ മുംബൈയിലെ ഓണ്‍റോഡ് വില. 71.1 ലക്ഷം രൂപ മുതല്‍ 1.46 കോടി രൂപ വരെയാണ് ഈ വാഹനത്തിന്‍റെ എക്‌സ്‌ഷോറും വില. ബെ​ന്‍​സി​ന്‍റെ​ ​ആ​ഡം​ബ​ര​ ​വാ​നാ​യ​ ​വി​ ക്ലാ​സി​ന്‍റെ​ ​മൂ​ന്ന് ​വ​ക​ഭേ​ദ​ങ്ങ​ളാ​ണ് ​ഇ​ന്ത്യ​ന്‍​ ​വി​പ​ണി​യി​ലുള്ള​ത്.​ നേരത്തെ ​ഹൃ​തി​ക് ​റോ​ഷ​ന്‍​,​ ​അ​മി​താ​ഭ് ​ബ​ച്ച​ന്‍​ ​തുട​ങ്ങി​യ​വ​ര്‍​ ​ഈ​ ​ആ​ഡം​ബ​ര​ ​വാ​ഹ​നം​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.​ 71​ ​ല​ക്ഷ​ത്തി​ല്‍​ ​അ​ധി​കം​ ​വി​ല​യു​ള്ള​ ​മോ​ഡ​ലാ​ണ് ​ശി​ല്‍​പ​ ​സ്വ​ന്ത​മാ​ക്കി​യ​തെ​ന്നാ​ണ് ​റിപ്പോര്‍ട്ടുകള്‍.

ഈ വാഹനത്തിന് 5370 എം.എം നീളവും 3430 എം.എം വീല്‍ബേസുമാണുള്ളത്. ഇന്ത്യയില്‍ 2019 ജനുവരിയിലാണ് ഈ വാഹനം എത്തിയത്. ഇലക്ട്രിക് സ്ലൈഡിങ് ഡോര്‍, പനോരമിക് സണ്‍റൂഫ്, തെര്‍മോട്രോണിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കമാന്‍റ് ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം തുടങ്ങിയ നിരവധി സംവിധാനങ്ങളാണ് ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. ബിഎസ് 6 നിലവാരത്തിലുള്ള 2.1 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 161 ബിഎച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമേകും. വേരിന്‍റുകള്‍ക്ക് അനുസരിച്ച് ഏഴ് സ്പീഡ് ഓട്ടോമാറ്റിക്, 9ജി ട്രോണിക് ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. എലൈറ്റ് വേരിയന്‍റിലാണ് 9ജി ട്രോണിക് ഓട്ടോമാറ്റിക് നല്‍കിയിട്ടുള്ളത്. 10.9 സെക്കന്‍റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ വാഹനത്തിന് കഴിയും. ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കൊപ്പം പുതിയ ആഡംബര വാഹനത്തിന് മുമ്പില്‍ നിന്ന് ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്ന ശില്‍പയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ABOUT THE AUTHOR

...view details