ബോളിവുഡ് താരം നീന ഗുപ്തയുടെ ആത്മകഥ സച്ച് കഹൂന്‍ തോ കഴിഞ്ഞ ദിവസം കരീന കപൂർ പ്രകാശനം ചെയ്‌തിരുന്നു. പുസ്‌തകത്തിന്‍റെ പേര് വ്യക്തമാക്കുന്നത് പോലെ തന്‍റെ ജീവിതത്തിലുണ്ടായ പല സംഭവങ്ങളും മറ കൂടാതെ നീന ഗുപ്‌ത വിവരിക്കുന്നുണ്ട്. തന്‍റെ ജീവിതത്തിലെ ഏകാന്തതയെ കുറിച്ചും ജീവിതത്തിൽ ആകെയുണ്ടായിരുന്ന ചെറിയ ചില ബന്ധങ്ങളെ കുറിച്ചും പുസതകത്തിൽ നീന വിശദീകരിച്ചു.
ഇതിൽ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള പ്രണയത്തെ കുറിച്ചും തന്‍റെ ഗർഭകാലത്തെ കുറിച്ചുമുള്ള നീനയുടെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. എൺപതുകളിൽ വാർത്തകളിൽ നിറഞ്ഞ പ്രണയജോഡിയായിരുന്നു നീന ഗുപ്‌തയും റിച്ചാർഡ്‌സും. ഇരുവർക്കും ജനിച്ച മകളാണ് ബോളിവുഡിലെ വലിയ ഫാഷന്‍ ഡിസൈനറായ മസബ ഗുപ്ത.
Also Read: നടി ലിസ ബാനസ് അന്തരിച്ചു, വിയോഗം അപകടത്തില്‍ ചികിത്സയിലിരിക്കെ
ഗർഭിണിയായിരിക്കുമ്പോൾ തന്നെ വിവാഹം കഴിക്കാമെന്ന് ഏതാനും സുഹൃത്തുക്കൾ പറഞ്ഞിരുന്നുവെന്നും അതിൽ തന്‍റെ ദീർഘകാല സുഹൃത്തും നടനുമായ സതീഷ് കൗശിക്കിന്‍റെ വാക്കുകൾ കേട്ട് വികാരാതീതയായെന്നും നടി ആത്മകഥയിൽ തുറന്നുപറഞ്ഞു.