കേരളം

kerala

ETV Bharat / sitara

ഓണമാഘോഷിച്ച് മലൈക അറോറ - ഓണമാഘോഷിച്ച് മലൈക അറോറ

മലൈകയുടെ അമ്മ മലയാളിയായതിനാല്‍ നടി പാതി മലയാളിയാണ്. ഇത്തവണത്തെ മലൈകയുടെ ഓണം അമ്മയ്‌ക്കും സഹോദരിക്കുമൊപ്പമായിരുന്നു. സദ്യ കഴിക്കുന്ന മകന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ നടി തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്

bollywood actress malaika arora onam celebration  മലൈക അറോറ  ഓണമാഘോഷിച്ച് മലൈക അറോറ  malaika arora onam celebration
ഓണമാഘോഷിച്ച് മലൈക അറോറ

By

Published : Aug 31, 2020, 6:45 PM IST

കൊവിഡും ലോക്ക് ഡൗണും മൂലം സിനിമാ മേഖല സ്തംഭിച്ചിരിക്കുന്നതിനാല്‍ താരങ്ങളുടെ ഓണാഘോഷം ഇത്തവണ കുടുംബത്തിനൊപ്പമായിരുന്നു. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കാമുകന്‍ വിഘ്നേഷ് ശിവനും ഓണമാഘോഷിക്കാന്‍ കേരളത്തിലെത്തിയിരുന്നു. ഇവരുടെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു ഇപ്പോള്‍ ബോളിവുഡ് നടി മലൈക അറോറയുടെ ഓണാഘോഷ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. മലൈകയുടെ അമ്മ മലയാളിയായതിനാല്‍ നടി പാതി മലയാളിയാണ്. ഇത്തവണത്തെ മലൈകയുടെ ഓണം അമ്മയ്‌ക്കും സഹോദരിക്കുമൊപ്പമായിരുന്നു. സദ്യ കഴിക്കുന്ന മകന്‍റെയും കുടുംബത്തിന്‍റെയും ചിത്രങ്ങള്‍ നടി തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്.

'ഒടുവില്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ മേശ തയ്യാറായി കഴിഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ നിന്നും ഞങ്ങള്‍ ഒന്നിച്ച്‌ ആഹാരം കഴിക്കാനിരിക്കുന്നു. ഓണസദ്യ ഒരുക്കിയ അമ്മയ്ക്ക് പ്രത്യേക നന്ദി' എന്നുമായിരുന്നു ചിത്രങ്ങള്‍ക്ക് മലൈക നല്‍കിയ ക്യാപ്ഷന്‍. വീഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ മലൈക അറോറ മോഡലിങിലൂടെയായിരുന്നു സിനിമയിലേക്ക് എത്തിയത്. ഷാരുഖ് ഖാന്‍ നായകനായി അഭിനയിച്ച ദില്‍ സേ എന്ന സിനിമയിലെ 'ചെയ്യ ചെയ്യ' എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനരംഗത്തില്‍ അഭിനയിച്ചതോടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. സല്‍മാന്‍ ഖാന്‍റെ സഹോദരനും ബോളിവുഡ് നടനും സംവിധായകനുമായ അര്‍ബാസ് ഖാനെയാണ് മലൈക വിവാഹം കഴിച്ചത്. 1998ല്‍ വിവാഹിതരായ ഇരുവരും 19 വര്‍ഷത്തോളം നീണ്ട ദാമ്പത്യജീവിതത്തിനൊടുവില്‍ 2017 വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്നൊരു മകനുണ്ട്. ഇപ്പോള്‍ നടി താരപുത്രനും നടനുമായ അര്‍ജുന്‍ കപൂറുമായി ലിവിങ് റിലേഷനിലാണ്.

ABOUT THE AUTHOR

...view details