മണികർണികയിലൂടെ മികച്ച നടിക്കുള്ള 2019ലെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹയായ താരമാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഝാൻസി റാണിയുടെ ചരിത്രകഥ പറഞ്ഞ ചിത്രത്തിൽ കുതിരപ്പുറത്ത് ഇരുന്നുള്ള താരത്തിന്‍റെ യുദ്ധ അഭ്യാസമുറകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേ സമയം, കുതിരപ്പുറത്ത് വാളുമായിരിക്കുന്ന ഒരു ചിത്രം കങ്കണ പോസ്റ്റ് ചെയ്‌തപ്പോൾ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ ട്രോളിയതും വാർത്തകളിൽ ഇടംപിടിച്ചു. ഇപ്പോഴിതാ, തന്‍റെ ഒഴിവുദിവസത്തിൽ കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന വീഡിയോ കങ്കണ പുറത്തുവിട്ടിരിക്കുകയാണ്.
'ഇന്ന് രാവിലെ കുതിരസവാരിയിൽ,' എന്ന കാപ്ഷനോടെയാണ് ഇൻസ്റ്റഗ്രാമിൽ നടി വീഡിയോ പങ്കുവച്ചത്. മുംബൈയിൽ മഴ നിന്നതോടെ, ഒരിടവേളയ്ക്കുശേഷം കുതിരസവാരിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി.