കേരളം

kerala

ETV Bharat / sitara

ഹത്രാസ് കൂട്ടബലാത്സംഗം, പ്രതികളെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് സിനിമാ താരങ്ങള്‍ - UP Rape news

അക്ഷയ് കുമാര്‍, റിതേഷ് ദേശ്മുഖ്, സ്വര ഭാസ്കര്‍, റിച്ച ഛദ്ദ തുടങ്ങിയവരാണ് സംഭവത്തില്‍ കടുത്ത വിഷമവും അമര്‍ഷവും രേഖപ്പെടുത്തി ട്വീറ്റ് ചെയ്തത്

Bollywood Actors Response on UP Rape  ഹത്രാസ് കൂട്ടബലാത്സംഗം  ഹത്രാസ് കൂട്ടബലാത്സംഗം വാര്‍ത്തകള്‍  ഉത്തര്‍പ്രദേശ് പീഡനം  UP Rape latest news  UP Rape news  UP Rape actors tweet
ഹത്രാസ് കൂട്ടബലാത്സംഗം, പ്രതികളെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് സിനിമാ താരങ്ങള്‍

By

Published : Sep 30, 2020, 4:07 PM IST

ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരബലാത്സം​ഗത്തിനിരയായി ദളിത് പെൺകുട്ടി മരിച്ച സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയിലെ അഭിനേതാക്കള്‍. ഈ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ദില്ലി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസില്‍ വെച്ചായിരുന്നു അന്ത്യം. അമ്മയ്‌ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്.

അക്ഷയ് കുമാര്‍, റിതേഷ് ദേശ്മുഖ്, സ്വര ഭാസ്കര്‍, റിച്ച ഛദ്ദ തുടങ്ങിയവരാണ് സംഭവത്തില്‍ കടുത്ത വിഷമവും അമര്‍ഷവും രേഖപ്പെടുത്തി ട്വീറ്റ് ചെയ്തത്. 'അമര്‍ഷവും വേദനയും തോന്നുന്നു. എന്നാണ് ഇതൊന്ന് അവസാനിക്കുക. കുറ്റവാളികളെ പേടിപ്പിക്കുന്ന രീതിയില്‍ നമ്മുടെ നിയമങ്ങള്‍ നടപ്പാക്കണം. ഈ കൃത്യം ചെയ്തവരെ തൂക്കിലേറ്റുക തന്നെ വേണം. നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തേണ്ട സമയമാണിത്' അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു. അത്യധികം വേദനിപ്പിക്കുന്ന സംഭവമാണിതെന്നും കുറ്റവാളികളെ പൊതുജനത്തിന് മുന്നില്‍വെച്ച് തൂക്കിക്കൊല്ലണമെന്നും നടന്‍ റിതേഷ് ദേശ്മുഖ് ട്വീറ്റ് ചെയ്തു. എല്ലാവരും അന്തസോടെ ജീവിക്കാൻ അർഹരാണ്. കുറ്റവാളികളെ ശിക്ഷിക്കുക എന്നായിരുന്നു റിച്ച ചദ്ദയുടെ ട്വീറ്റ്. ക്രൂരതയ്ക്ക് യാതൊരു പരിധിയുമില്ലെന്ന് തെളിഞ്ഞിരിക്കുന്നുവെന്നാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധം രാജ്യത്ത് നടക്കുകയാണ്.

ABOUT THE AUTHOR

...view details