ലൂസിഫറിലൂടെ പൃഥ്വിരാജ് ബോളിവുഡ് നടൻ വിവേക് ഒബ്റോയ്‌യെ മലയാളത്തിലെത്തിച്ചിരുന്നു. നടനും ഡാൻസറുമായ വിനീതിന്‍റെ ശബ്ദത്തിനൊപ്പം ബോബി എന്ന പ്രതിനായകന്‍റെ കഥാപാത്രത്തെ വിവേക് ഒബ്റോയ് ഗംഭീരമാക്കുകയും ചെയ്തു. ലൂസിഫറിലെ അരങ്ങേറ്റത്തിന് ശേഷം പൃഥ്വിക്കൊപ്പം പുതിയ ചിത്രത്തിലും കൈകോർക്കുകയാണ് വിവേക് ഒബ്റോയ്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കടുവയിൽ വിവേക് ഒബ്റോയ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന. കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വി എത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ സായ് കുമാർ, സിദ്ദീഖ്, സംയുക്തമേനോൻ, സീമ, ജനാർദ്ദനൻ, വിജയരാഘവൻ, പ്രിയങ്ക, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽമാധവ്, കൊച്ചുപ്രേമൻ എന്നിവരാണ്.