ഉറി; ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഒപ്പം ലോകമെമ്പാടും ലക്ഷകണക്കിന് ആരാധകരെയും സമ്പാദിച്ച വിക്കി കൗശല്‍ 74-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പങ്കുവെച്ച വീഡിയോ വൈറലാകുന്നു. താരത്തിന്‍റെ 2018ല്‍ പുറത്തിറങ്ങിയ റാസി എന്ന ചിത്രത്തിലെ 'എ വതന്‍' എന്ന ഗാനം സിത്താറില്‍ വിക്കി തന്നെ മനോഹരമായി വായിക്കുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. ആദ്യമായാണ് ഇത്തരമൊരു സംഗീതഉപകരണത്തില്‍ തനിക്കുള്ള പ്രാവീണ്യം വിക്കി പരസ്യപ്പെടുത്തുന്നത്. വെള്ള നിറത്തിലുള്ള ചിങ്കാരി കുര്‍ത്തയാണ് വിക്കി അണിഞ്ഞിരുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് അടക്കം നിരവധി പ്രമുഖര്‍ വിക്കിയുടെ കഴിവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
സിത്താറില്‍ 'എ വതന്‍' വായിച്ച് വിക്കി കൗശല്‍ - ഉറി; ദി സര്‍ജിക്കല്‍ സ്ട്രൈക്ക്
2018ല്‍ പുറത്തിറങ്ങിയ റാസി എന്ന ചിത്രത്തിലെ 'എ വതന്‍' എന്ന ഗാനം സിത്താറില്‍ വിക്കി തന്നെ മനോഹരമായി വായിക്കുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. ആദ്യമായാണ് ഇത്തരമൊരു സംഗീതഉപകരണത്തില്‍ തനിക്കുള്ള പ്രാവീണ്യം വിക്കി പരസ്യപ്പെടുത്തുന്നത്.
സിനിമയില്‍ ഈ ഗാനരംഗത്ത് ആലിയ ഭട്ടാണ് അഭിനയിച്ചിരിക്കുന്നത്. ആലിയ ഭട്ടിന്‍റെ ഭര്‍ത്താവായിട്ടാണ് വിക്കി കൗശല്‍ അഭിനയിച്ചത്. തന്‍റെ ആദ്യത്തെ സംഗീത ഉപകരണം സിത്താറായിരുന്നുവെന്നും വിക്കി കൗശല്‍ സിത്താര്‍ വായിക്കുന്നത് കേള്‍ക്കുന്നത് സന്തോഷം തരുന്നുവെന്നുമാണ് ഗായകന്‍ ശങ്കര്‍ മഹാദേവൻ പോസ്റ്റിന് താഴെ കുറിച്ചത്. ഇനി വിക്കി കൗശലിന്‍റെതായി റിലീസ് ചെയ്യാനുള്ള ചിത്രമാണ് സര്‍ദ്ദാര്‍ ഉദ്ധം സിംഗ്. ഏറെ വേറിട്ട മേക്കോവറില്‍ വിക്കി കൗശല്‍ അഭിനയിക്കുന്ന ചിത്രത്തിനായി ആരാധകരും കാത്തിരിപ്പിലാണ്. ഭൂതാണ് അവസാനമായി റിലീസിനെത്തിയ വിക്കി കൗശല്‍ ചിത്രം.