മുംബൈ: ബോളിവുഡ് താരം സന്ദീപ് നഹറിനെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ ഗൊറേഗാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സന്ദീപിന്‍റെ ഭാര്യയാണ് മൃതദേഹം ആദ്യം കണ്ടതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷ്‌ണര്‍ വിശാല്‍ ഠാക്കൂര്‍ പറഞ്ഞു.
ബോളിവുഡ് താരം സന്ദീപ് നഹറിനെ മരിച്ച നിലയില്‍ കണ്ടെത്തി - sandeep nahar and sushant news
വ്യക്തിപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ച ശേഷമാണ് ബോളിവുഡ് താരം സന്ദീപ് നഹറിനെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
വ്യക്തിപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്‌തതിന് ശേഷമാണ് സന്ദീപിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോസ്റ്റിലുണ്ടായിരുന്നു.
എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി, കേസരി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അക്ഷയ് കുമാര്‍, സുശാന്ത് സിങ് രജപുത് എന്നിവര്‍ക്കൊപ്പം ശ്രദ്ധേയ വേഷങ്ങളില്‍ സന്ദീപ് വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. നേരത്തെ കഴിഞ്ഞ വര്‍ഷം ജൂണില്‍ മുംബൈ ഭാന്ദ്രയിലെ വീട്ടില്‍ സഹതാരം ശുശാന്ത് സിങ് രജപുതിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയിരുന്നു.