മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദ കൊവിഡ് മുക്തനായി. കൊവിഡ് നെഗറ്റീവായെന്ന സന്തോഷവാർത്ത താരം തന്‍റെ ട്രേഡ്‌മാർക്ക് സ്റ്റൈലിലൂടെ ആരാധകരെ അറിയിച്ചു. ചുവപ്പും കറുപ്പും വരയുള്ള വെള്ള ടീഷർട്ട് ധരിച്ച് സിഗ്നേച്ചർ സ്റ്റൈലിൽ വാതിൽ തുറന്ന് വരുന്ന വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. "ഞാൻ തിരിച്ചെത്തി" എന്ന് വീഡിയോക്കൊപ്പം താരം എഴുതിയിട്ടുണ്ട്. വീട്ടിൽ സുരക്ഷിതനായിരിക്കൂ എന്ന് കമന്‍റ് ചെയ്തുകൊണ്ട് ആരാധകർ ഗോവിന്ദക്ക് ആശംസകൾ അറിയിച്ചു. കൂടാതെ, ബോളിവുഡ് യുവനടന്മാരായ രൺവീർ സിംഗ്, സിദ്ധാന്ത് ചതുർവേദി എന്നിവരും താരത്തിന്‍റെ പോസ്റ്റിൽ പ്രതികരിച്ചു.
ബോളിവുഡ് താരം ഗോവിന്ദ കൊവിഡ് മുക്തനായി - govinda covid latest news
കൊവിഡ് നെഗറ്റീവായ വിവരം താരം വീഡിയോയിലൂടെയാണ് ആരാധകരെ അറിയിച്ചത്.
![ബോളിവുഡ് താരം ഗോവിന്ദ കൊവിഡ് മുക്തനായി Govinda tests Covid negative news says 'Apun aa gayela hain' ഗോവിന്ദ കൊവിഡ് മുക്തൻ വാർത്ത ബോളിവുഡ് താരം ഗോവിന്ദ പുതിയ വാർത്ത ബോളിവുഡ് നടൻ ഗോവിന്ദ കൊറോണ പുതിയ വാർത്ത bollywood actor recovered corona news latest govinda covid latest news govinda covid latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11328952-thumbnail-3x2-govinda.jpg)
ബോളിവുഡ് താരം ഗോവിന്ദ കൊവിഡ് മുക്തനായി
കഴിഞ്ഞ ഞായറാഴ്ചയാണ് കൊവിഡ് പോസിറ്റീവായ വിവരം താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവരോട് കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്നും ഹീറോ നമ്പർ 1 ഫെയിം നിർദേശിച്ചു.
കൂടുതൽ വായനയ്ക്ക്: ബോളിവുഡ് നടൻ ഗോവിന്ദക്ക് കൊവിഡ്