ബോളിവുഡ് നടൻ രൺബീർ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് താരം ക്വാറന്‍റൈനിൽ പ്രവേശിച്ചു. രൺബീർ കപൂറിന്‍റെ അമ്മ നീതു കപൂറാണ് നടന് കൊവിഡ് സ്ഥിരീകരിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
രൺബീർ കപൂറിന് കൊവിഡ്
രൺബീർ കപൂറിന് കൊവിഡ് പോസിറ്റീവായ വിവരം അമ്മ നീതു കപൂറാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
"നിങ്ങളുടെ കരുതലിനും ആശംസകൾക്കും നന്ദി. രൺബീറിന് കൊവിഡ് സ്ഥിരീകരിച്ചു. അവൻ മരുന്ന് കഴിക്കുന്നുണ്ട്. വേഗം സുഖം പ്രാപിക്കുന്നു. ഇപ്പോൾ, എല്ലാ മുൻകരുതലുകളും പാലിച്ച് രൺബീർ വീട്ടിൽ ക്വാറന്‍റൈനിലാണ്," എന്ന് നീതു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രണ്‍ബീര്‍ കപൂറിന്‍റെ സഹോദരി റിധിമ കപൂറും അടുത്ത ബന്ധുവും പ്രശസ്‌ത ബോളിവുഡ് നടിയുമായ കരീഷ്മ കപൂറും ഉൾപ്പെടെയുള്ളവർ താരത്തിന് ആശംസയേകി പോസ്റ്റിന് താഴെ കമന്‍റ് ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിൽ 'ജഗ് ജഗ് ജിയോ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നീതു കപൂറിനും കൊവിഡ് ബാധിച്ചിരുന്നു.